എഡിറ്റര്‍
എഡിറ്റര്‍
ഒഡീഷയില്‍ നടന്നത് 59,203 കോടിയുടെ അനധികൃത ഖനനം
എഡിറ്റര്‍
Monday 27th January 2014 10:49am

odisha-mining-scam

ന്യൂദല്‍ഹി: ഒരൂ ദശാബ്ദക്കാലമായി ഒഡീഷ്യയില്‍ നടന്നത് 59,203 രൂപയുടെ ഇരുമ്പയിര് ഖനനം.

അനധികൃത ഖനനം അന്വേഷിക്കാന്‍ നിയോഗിച്ച ഷാ കമ്മീഷന്‍ റിപ്പോര്‍ട്ടാണ് ഇത് പുറത്ത് വിട്ടത്. മാഗ്നഷ്യം അയിര് ഖനനം മൂലം 22.80 നഷ്ടവും സംസ്ഥാന സര്‍ക്കാരിന് ഉണ്ടായിട്ടുണ്ട്. അനധികൃത ഖനനത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

ഒഡിഷ്യയിലും മറ്റു സംസ്ഥാനങ്ങളിലും ഉള്ള വ്യവസായികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളൂമാണ് ഇത്രയും വലിയ അഴിമതി നടത്തിയതെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നതായി ദ ഹിന്ദു പത്രമാണ് പുറത്തുവിട്ടത്.

വ്യാപകമായ രീതിയില്‍ ഖനനം നടന്നിട്ടുണ്ടെന്നും സുപ്രീം കോടതിയില്‍ രഹസ്യമായി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഷാ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടതിനു പിന്നാലെ അനധികൃത ഖനനം സംബന്ധിച്ച കേസ് ഫയല്‍ ചെയ്ത സംസ്ഥാന പോലീസിന് ഖനനത്തിനു പിന്നിലുള്ളവരെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ സാധിച്ചില്ല.

സംസ്ഥാന സര്‍ക്കാരിന് കേസ് രജിസ്റ്റര്‍ ചെയ്യാനോ കുറ്റക്കാരെ അറസ്റ്റ് ചെയ്യാനോ സാധിക്കാത്ത വിധം ഉന്നത ഉദ്യോഗസ്ഥരും രാഷ്രീയക്കാരും അടങ്ങുന്ന സംഘമാണ് ഖനനത്തിന് പിന്നിലെന്നും അതിനാല്‍ ഉന്നതതല അന്വേഷണം വേണമെന്നും ഷാ കമ്മീഷന്‍ പറയുന്നുണ്ട്.

ഖനന കമ്പനികളെ സഹായിക്കുന്ന തരത്തില്‍ റെയില്‍വെയിലും തിരിമറി നടന്നിട്ടുണ്ടെന്നും അതിനാല്‍ അനധികൃത ഖനനത്തെ സംബന്ധിച്ചും റെയില്‍വേയില്‍ നടന്ന ഇടപാടും അന്വേഷിക്കണമെന്നും ഷാ കമ്മീഷന്‍ പറയുന്നു.

Advertisement