ദുബൈ: ഐ സി സിയുടെ ഏകദിന ക്രിക്കറ്റ് റാങ്കിംഗില്‍ ശ്രീലങ്കയ്ക്ക് വന്‍മുന്നേറ്റം. ആസ്‌ട്രേലിയക്കെതിരേ നടന്ന പരമ്പരവിജയമാണ് കൂടുതല്‍ പോയിന്റുകള്‍ സ്വന്തമാക്കി റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാന്‍ ലങ്കയെ സഹായിച്ചത്.

118 പോയിന്റുള്ള ലങ്ക ഇപ്പോള്‍ രണ്ടാംസ്ഥാനത്താണുള്ളത്. ആസ്‌ട്രേലിയക്കെതിരായ മൂന്നുമല്‍സര പരമ്പര 2-1ന് ലങ്ക സ്വന്തമാക്കിയിരുന്നു. 128 പോയിന്റുള്ള ആസ്‌ട്രേലിയയാണ് ഒന്നാംസ്ഥാനത്ത്. ന്യൂസിലാന്‍ഡിനെതിരേ നടക്കാനിരിക്കുന്ന അഞ്ചുമല്‍സര പരമ്പര ‘വൈറ്റ്‌വാഷ്’ ചെയ്താല്‍ മാത്രമേ ഇന്ത്യക്ക് രണ്ടാംസ്ഥാനത്ത് എത്താനാകൂ.