Categories

പണപ്പെരുപ്പം വീണ്ടും കുറഞ്ഞു

ന്യൂദല്‍ഹി: രാജ്യത്തെ പണപ്പെരുപ്പനിരക്കില്‍ തുടര്‍ച്ചയായ രണ്ടാംമാസവും ഇടിവ് രേഖപ്പെടുത്തി. അവശ്യവസ്തുക്കളുടെ വിലയിലുണ്ടായ ഇടിവിനെത്തുടര്‍ന്ന് ഒക്ടോബറിലെ പണപ്പെരുപ്പ നിരക്ക് 8.58 ശതമാനമായിട്ടുണ്ട്.

സെപ്റ്റംബറില്‍ നിരക്ക് 8.62% ആയിരുന്നു. എന്നാല്‍ ഉയരുന്ന ഭക്ഷ്യബന്ധിതപണപ്പെരുപ്പനിരക്ക് സാമ്പത്തിക വിദഗ്ധര്‍ക്ക് മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുന്നുണ്ട്. രാജ്യത്തെ ഉയരുന്ന പണപ്പെരുപ്പ നിരക്ക് പിടിച്ചുനിര്‍ത്താനായി റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്‌സ് റിപ്പോ അടക്കമുള്ള നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.