തിരുവനന്തപുരം: ഒക്ടോബര്‍ 13ന് വിവിധ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി നടത്താനിരുന്ന പെട്രോള്‍ പമ്പ് പണിമുടക്ക് പിന്‍വലിച്ചു.
24 മണിക്കൂര്‍ അടച്ചിട്ടുള്ള സമരത്തില്‍ നിന്ന് പിന്മാറിയെന്ന് പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ആണ് അറിയിച്ചത്.

ഇന്ധന വില ദിവസേന മാറുന്ന രീതിയില്‍ സുതാര്യത ആവശ്യപെട്ടും മറ്റുമായിരുന്നു പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്.