വാഷിംഗ്ടണ്‍: സമുദ്രത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന സൂക്ഷ്മജീവിവര്‍ഗ്ഗം കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നുവെന്ന് ശാസ്ത്രഞ്ജര്‍ കണ്ടെത്തി. സിഡ്‌നിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ശാസ്ത്രഞ്ജന്‍ ജെസ്റ്റിന്‍ സെയ്മറാണ് പുതിയ കണ്ടുപിടിത്തത്തെക്കുറിച്ച് ‘സയന്‍സ്’ ജേര്‍ണലില്‍ സൂചിപ്പിച്ചിരിക്കുന്നത്.

സമുദ്രാന്തര്‍ഭാഗത്തെ സൂക്ഷ്മജീവികള്‍ അവയുടെ പരിസ്ഥിതിയുമായി നടത്തുന്ന പ്രതിപ്രവര്‍ത്തനത്തിന്റെ ഫലമായി ഉത്പ്പാദിപ്പിക്കുന്ന രാസവസ്തുക്കള്‍ സമുദ്രജലത്തിന്റെ ഘടനയെയും അതുവഴി മഴമേഘങ്ങളുടെ രൂപീകരണത്തെയും സ്വാധീനിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

മച്ചുസാറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രഞ്ജന്‍ പ്രൊഫ. റോമന്‍ സ്‌റ്റോക്കര്‍ ഇക്കാര്യം ‘മൈക്രോഫഌയിഡിക് ടെക്‌നോളജി ‘ യുടെ സഹായത്തോടെ രേഖപ്പെടുത്തിയിട്ടുണ്ട്.