ന്യൂദല്‍ഹി : 430 മില്യണിലധികം പട്ടിണിക്കാരുള്ള ഇന്ത്യയിലേക്കുള്ള ഒബാമയുടെ സന്ദര്‍ശനത്തനത്തിന് അമേരിക്ക ഒരുദിവസം ചിലവഴിക്കുക 29 കോടി ഡോളര്‍. അതായത് ഏകദേശം 900കോടി രൂപ! സന്ദര്‍ശന വേളയിലെ സുരക്ഷിതത്വത്തിനും താമസസൗകര്യത്തിനം മറ്റുചിലവുകള്‍ക്കുമായി ഈ തുക ചിലവാക്കും.

ഉദ്യോഗസ്ഥരും ജേണലിസ്റ്റുകളും, രഹസ്യാന്വേഷണ വിഭാഗവും ഉള്‍പ്പെടെ 3000ത്തോളം പേരാണ് പ്രസിഡണ്ടിനോടൊപ്പം എത്തുന്നത്.വൈറ്റ് ഹൗസ് പ്രതിനിധികളും സുരക്ഷാ ഏജന്‍സികളിലെ പ്രധാനികളും ഒരാഴ്ചയായി സ്ഥലം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.കപ്പലുകള്‍, ഹെലികോപ്റ്ററുകള്‍, ആധുനിക സുരക്ഷാ ഉപകരണങ്ങള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

ഇതുകൂടാതെ സുരക്ഷാസൈനകര്‍ക്ക് സന്ദര്‍ശന സ്ഥലം പരിശോധിക്കുന്നതിനായി ഹെലികോപ്റ്ററിനും മറ്റുമായാണ് ഈ പണം ചിലവാക്കുന്നത്.

tag: obama’s visit,barak obama,maharashtra