എഡിറ്റര്‍
എഡിറ്റര്‍
ഒബാമയുടെ ജനപ്രീതി റെക്കാര്‍ഡ് താഴ്ച്ചയില്‍
എഡിറ്റര്‍
Thursday 14th November 2013 8:55am

obama-sad

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമയുടെ ജനപ്രീതി ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍.

ഭൂരിപക്ഷം അമേരിക്കക്കാരും ഒബാമയുടെ ഭരണത്തില്‍ അസന്തുഷ്ടരാണെന്നും ക്യുന്നപിയാക് യൂണിവേഴ്‌സിറ്റിയില്‍ നടന്ന സര്‍വേയില്‍ പറയുന്നു.

ജോര്‍ജ് ഡബ്‌ള്യു ബുഷിനുണ്ടായിരുന്ന അതേ ജനസമ്മിതിയില്ലായിമയാണ് ഇപ്പോള്‍ ഒബാമയും നേരിടുന്നതെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍വേയില്‍ പങ്കെടുത്ത 54 ശതമാനം പേര്‍ പ്രസിഡണ്ട് എന്ന നിലയിലെ ഒബാമയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തരാണ്.

അംഗീകരിക്കുന്നവര്‍ 39 ശതമാനം മാത്രം ആയിരുന്നു. സ്ത്രീകള്‍ക്കിടയിലും ഒബാമയുടെ സ്വാധീനത്തിന് വന്‍തോതില്‍ ഇടിവ് നേരിട്ടു. 51 ശതമാനം സ്ത്രീകളും തങ്ങള്‍ ഒബാമയുടെ ഭരണത്തില്‍ തൃപ്തരല്ലെന്ന് പറഞ്ഞു.

ഒക്ടോബറില്‍ നടന്ന മറ്റൊരു തിരഞ്ഞെടുപ്പില്‍ 49 ശതമാനം അംഗീകരിക്കാത്തവരും 46 ശതമാനം അംഗീകരിക്കുന്നവരുമായിരുന്നു.

അമേരിക്കയെ സസാമ്പത്തിക അടിയന്തിരാവസ്ഥയിലേക്ക് നയിച്ച ഒബാമയുടെ ആരോഗ്യ പരിരക്ഷാ പദ്ധതി(ഒബാമ കെയര്‍)  അദ്ദേഹത്തിനെതിരെ ജനവികാരം ഉയര്‍ത്തുന്നതിന് കാരണമായിട്ടുണ്ട്.

ആരോഗ്യപരിരക്ഷാ പദ്ധതി വരും വര്‍ഷങ്ങളില്‍ പ്രയോജനം ചെയ്യുമെന്ന് വിശ്വസിക്കുന്നവര്‍ വെറും 19 ശതമാനം മാത്രമായിരുന്നു.

ഈ മാസം ആറ് മുതല്‍ 11 വരെ രാജ്യവ്യാപകമായി 2545രജിസ്‌ട്രേഡ് വോട്ടര്‍മാരില്‍ നടത്തിയ സര്‍വേയിലാണ് ഒബാമയുടെ പ്രതിഛായ ഇടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.

Advertisement