Categories

ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം: അന്തിമഷെഡ്യൂള്‍ തയ്യാറായില്ല

വാഷിംഗ്ടണ്‍: പ്രസിഡന്റ് ബരാക് ഒബാമയുടെ നിര്‍ണായക ഇന്ത്യാ സന്ദര്‍ശനത്തിന്റെ അന്തിമഷെഡ്യൂള്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി. ഇന്ത്യയില്‍ ഏതെല്ലാം സ്ഥലങ്ങള്‍ പ്രസിഡന്റ് സന്ദര്‍ശിക്കുമെന്നതിനെക്കുറിച്ചും വ്യക്തമായി രൂപരേഖ തയ്യാറായിട്ടില്ലെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി റോബര്‍ട്ട് ഗിബ്‌സ് അറിയിച്ചു.

വ്യാപാര-വ്യവസായ-വാണിജ്യ ബന്ധങ്ങളാകും പ്രസിഡന്റിന്‍െ സന്ദര്‍ശനവേളയില്‍ ചര്‍ച്ചാ വിഷയങ്ങളാവുക. ഇന്ത്യ ഒരു വലിയ രാജ്യമാണെന്നും ഏതെല്ലാം സ്ഥലങ്ങള്‍ സന്ദര്‍ശിക്കണം എന്നതിനെക്കുറിച്ച് അടുത്തയാഴ്ച്ചയോടെ അന്തിമരൂപമാകുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. അടുത്ത മാസമാണ് നിര്‍ണായക സന്ദര്‍ശനത്തിനായി ഒബാമ ഇന്ത്യയിലെത്തുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.