എഡിറ്റര്‍
എഡിറ്റര്‍
മികച്ചത് വരാനിരിക്കുന്നതെയുള്ളൂ: ഒബാമ
എഡിറ്റര്‍
Wednesday 7th November 2012 12:58pm

വാഷിങ്ടണ്‍: അമേരിക്കയുടെ 45 ാമത്തെ പ്രസിഡന്റായി ബറാക് ഒബാമയെ വീണ്ടും തിരഞ്ഞെടുത്തിരിക്കുന്നു.  എതിര്‍ സ്ഥാനാര്‍ത്ഥിയായ മിറ്റ് റോമ്‌നിയെ ബഹുദൂരം പിന്നിലാക്കിക്കൊണ്ടാണ് ഒബാമ വീണ്ടും അമേരിക്കന്‍ പ്രസിഡണ്ട് പദവിയിലേക്ക് എത്തിയത്.

Ads By Google

ഏറ്റവും നല്ലത് വരാനിരിക്കുന്നേയുള്ളൂവെന്നാണ് രണ്ടാമതും വിജയം നേടിയശേഷം അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ ഒബാമ പറഞ്ഞത്. ആ വരാനിരിക്കുന്ന നല്ല കാലം തന്നെയാണ് അമേരിക്കന്‍ ജനതയുടെ പ്രതീക്ഷയും.

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം ശക്തമായിരുന്നെന്ന് സമ്മതിച്ച ഒബാമ റോംനിയെ അഭിനന്ദിക്കാനും മറന്നില്ല. വന്‍ കരഘോഷത്തോടെയാണ് ഒബാമയുടെ ഓരോ വാക്കുകളും ജനക്കൂട്ടം സ്വീകരിച്ചത്.

നിക്ഷിപ്ത താല്‍പര്യങ്ങളെ നേരിടാന്‍ അമേരിക്കന്‍ ജനതയ്ക്കാകുമെന്ന് തെളിഞ്ഞതായും ഒബാമ പറഞ്ഞു. ഭാര്യ മിഷേലിനും മക്കള്‍ക്കുമൊപ്പമാണ് ഒബാമ അനുയായികളെ അഭിസംബോധന ചെയ്തത്.

വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്കന്‍ സൈന്യത്തിന് നേതൃത്വം കൊടുത്ത ജോണ്‍ മെക്കെയിനെ പരാജയപ്പെടുത്തിയാണ് 2008ല്‍ ഒബാമ അധികാരത്തിലെത്തിയത് ഇത്തവണ  ആ സ്ഥാനത്ത് റോംനിയും.  അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ കറുത്തവര്‍ഗക്കാരനായ പ്രസിഡന്റ് എന്ന ബഹുമതി ലഭിച്ച ഒബാമ ജനപ്രിയ നയങ്ങളിലൂടെയാണ് വീണ്ടും അധികാരത്തിയത്.

തൊലിയുടെ നിറത്തിന്റെ പ്രസക്തി അപ്രത്യക്ഷമാവുകയും പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍, അവയോടുള്ള സമീപനത്തിന്റെ അടിസ്ഥാനത്തില്‍ ഒബാമയുടെ പിന്നില്‍ അണിനിരക്കാന്‍ അമേരിക്കയിലെ ജനങ്ങള്‍ തയ്യാറാകുകയും ചെയ്തു എന്നാണ് ഈ തിരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നത്.

Advertisement