എഡിറ്റര്‍
എഡിറ്റര്‍
രാസായുധം: സിറിയന്‍ ഭരണകൂടത്തിന് ഒബാമയുടെ മുന്നറിയിപ്പ്
എഡിറ്റര്‍
Tuesday 21st August 2012 9:49am

വാഷിങ്ടണ്‍: സിറിയന്‍ ഭരണകൂടത്തിന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ മുന്നറിയിപ്പ്. പ്രക്ഷോഭകാരികള്‍ക്കെതിരെ രാസായുധം പ്രയോഗിക്കുകയോ വിന്യസിക്കുകയോ ചെയ്താല്‍ അമേരിക്കയുടെ സൈനിക ഇടപെടല്‍ ഉണ്ടാകുമെന്ന് ഒബാമ മുന്നറിയിപ്പ് നല്‍കി. രാസായുധം സിറിയന്‍ ജനതയ്ക്ക് മാത്രമല്ല, മറ്റുള്ളവര്‍ക്കും ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു.

Ads By Google

‘ഭീഷണിയുണ്ടാക്കുന്ന തരത്തില്‍ സ്വതസിദ്ധമായ ആയുധങ്ങള്‍ ഉപയോഗിക്കുകയാണെങ്കില്‍, അസദ് റെഡ് ലൈന്‍ ക്രോസ് ചെയ്യുകയാണെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരും’ ഒബാമ മുന്നറിയിപ്പ് നല്‍കി.

നവംബറില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ മുന്നോടിയായി സിറിയയില്‍ യു.എസ് സൈന്യത്തിന്റെ ഇടപെടല്‍ അവസാനിപ്പിക്കുമെന്ന് ഒബാമ അറിയിച്ചിരുന്നു. എന്നാല്‍ സിറിയയിലെ രാസ, ജൈവ ആയുധങ്ങള്‍ സംരക്ഷിക്കാനായി സൈന്യത്തെ വിന്യസിക്കുമോയെന്ന ചോദ്യത്തിന് തന്റെ കാഴ്ചപ്പാടുകള്‍ മാറ്റേണ്ടതുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

‘രാസ-ആണവ ആയുധങ്ങള്‍ തെറ്റായ ആളുകളുടെ കൈകളില്‍ എത്തുന്ന സാഹചര്യം ഞങ്ങള്‍ക്ക് അനുവദിക്കാനാവില്ല. ‘ വൈറ്റ് ഹൗസില്‍ നടന്ന പത്രസമ്മേളനത്തില്‍ ഒബാമ പറഞ്ഞു. രാസായുധങ്ങള്‍ സുരക്ഷിതമായാണ് സൂക്ഷിച്ചിരിക്കുന്നതെന്ന ആത്മവിശ്വാസം തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അസദ് എത്രയും പെട്ടെന്ന് അധികാരമൊഴിയണമെന്നും അദ്ദേഹം പറഞ്ഞു. സിറിയയുടെ രാസായുധങ്ങള്‍ അമേരിക്കയെ മാത്രമല്ല ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെയും ഭീതിപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisement