Administrator
Administrator
ഐറീന്‍: അപകടഭീതി ഒഴിഞ്ഞിട്ടില്ലെന്ന് ഒബാമ
Administrator
Monday 29th August 2011 10:35am

obamaവാഷിംഗ്ടണ്‍: ഐറീന്‍ ചുഴലിക്കാറ്റിന്റെ അപകടഭീതി പൂര്‍ണമായി ഒഴിവായിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ. കഴിഞ്ഞ ദിവസം കിഴക്കന്‍ തീരത്ത് കാറ്റ് ദുര്‍ബലമായിട്ടാണ് വീശിയതതെങ്കിലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഒബാമ നിര്‍ദേശം നല്‍കി. പ്രാദേശിക ഭരണകൂടങ്ങളുടെ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഒബാമ ജനങ്ങളോട് പറഞ്ഞു. ക

നത്ത മഴ പെയ്യിക്കാന്‍ ശേഷിയുള്ളതാണ് ഐറീന്‍ കാറ്റെന്നും അതുകൊണ്ടുതന്നെ ഇനിയും ദുരിതങ്ങള്‍ ഉണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ കാറ്റ് നാശം വിതച്ച മേഖലയില്‍ ദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാന്‍ സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശനിയാഴ്ച രാവിലെയോടെ അമേരിക്കയുടെ കിഴക്കന്‍ തീരത്ത് ഐറീന്‍ ചുഴലിക്കാറ്റ് വീശിയത്. 170 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റ് കനത്ത നാശനഷ്ടങ്ങളാണുണ്ടാക്കിയത്.

Advertisement