കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ മിന്നല്‍ സന്ദര്‍ശനം. അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുമായി കൂടിക്കാഴ്ച നടത്തുകയാണ് സന്ദര്‍ശന ലക്ഷ്യമെന്നാണ് സൂചന. വെള്ളിയാഴ്ച രാത്രിയോടെയാണ് ഒബാമ അഫ്ഗാനില്‍ വിമാനമിറങ്ങിയത്.

അഫ്ഗാന്‍ യുദ്ധ തന്ത്രത്തില്‍ മാറ്റം വരുത്തുമെന്ന് കഴിഞ്ഞ ദിവസം ഒബാമ പ്രഖ്യാപിച്ചിരുന്നു. അഫ്ഗാനിലെ യു.എസ് സൈനിക ഉദ്യോഗസ്ഥരെയും ഒബാമ കാണുന്നുണ്ട്. അമേരിക്കന്‍ സൈനികരെ ഒബാം അഭിസംബോധന ചെയ്യും.

Subscribe Us: