ന്യൂയോര്‍ക്ക്: ഫലസ്തീന് സ്വതന്ത്രരാജ്യ പദവി നല്‍കാന്‍ യു.എന്‍ രക്ഷാസമിതി ശ്രമിച്ചാല്‍ അതിനെ വീറ്റോ ചെയ്യുമെന്ന് യയു.എസ് പ്രസിഡന്റ് ബറാക്ക് ഒബാമ. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ചയ്ക്കിടെയാണ് ഒബാമ തന്റെ നിലപാട് അറിയിച്ചത്

ഫലസ്തീനും ഇസ്രയേലും സമാധാനത്തില്‍ കഴിയണമെന്നാണ് ലോകരാജ്യങ്ങളുടെ ആഗ്രഹം. യുഎന്‍ രക്ഷാ സമതിയില്‍ അംഗത്വത്തിനായി പലസ്തീന്‍ അപേക്ഷ സമര്‍പ്പിക്കാനിരിക്കെയാണ് ഒബാമയുടെ ഭീഷണി.

പലസ്തീന്‍കാര്‍ക്ക് അവരുടെ സ്വന്തം രാജ്യത്തിന് അവകാശമുണ്ടെന്നും എന്നാല്‍ ചര്‍ച്ചകളിലൂടെ മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്താനാകുവെന്നും നേരത്തെ യുഎന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ഒബാമ പറഞ്ഞിരുന്നു.