ക്വലാലംപൂര്‍;അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയെ ഭഗവാന്‍ ശിവനായി ചിത്രീകരിച്ചുകൊണ്ടുള്ള ന്യൂസ് വീക്ക് മാസികയുടെ മുഖചിത്രം വിവാദമാകുന്നു.
‘ഗോഡ് ഓഫ് ഓള്‍ തിങ്‌സ്’ എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട ന്യൂസ് വീക്കിന്റെ പുതിയ കവര്‍ചിത്രത്തിലാണ് ഒബാമയെ ഇപ്രകാരം ചിത്രീകരിച്ചിരിക്കുന്നത്.

ഇതിനെതിരെ മലേഷ്യയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ന്യൂസ് വീക്കിന്റെ പുതിയ പതിപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് മലേഷ്യ ഹിന്ദു സംഗം എന്ന സംഘടന സര്‍ക്കാരിനെ സമീപിക്കുകയും ചെയ്തു.

മാസികയുടെ എഡിറ്റര്‍ ലോകമെമ്പാടുമുള്ള ഹിന്ദുക്കളോട് മാപ്പുപറയണമെന്നും സംഘടന ആവശ്യപ്പെട്ടു.