വാഷിങ്ടണ്‍: ലിബിയയില്‍ നാറ്റോയുടെ ദൗത്യം തുടരുമെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. സായുധ കലാപം പൂര്‍ണമായും അവസാനിക്കാത്ത സാഹചര്യത്തില്‍ ലിബിയയിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി നാറ്റോ സേന അവിടെ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗദ്ദാഫി ഭരണത്തിന് അന്ത്യമായെന്ന് മുന്‍ പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫിയുടെ സഹായികള്‍ തിരിച്ചറിയണം. പുതിയൊരു ലിബിയക്കായി ആയുധം ഉപേക്ഷിക്കാന്‍ എല്ലാവരും തയാറാവുകയും വേണമെന്ന് ഒബാമ ആവശ്യപ്പെട്ടു.

ലിബിയന്‍ ജനതയ്ക്ക് യു.എസ് എല്ലാവിധ സഹായവും നല്‍കും. ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടര്‍ന്ന് യു.എസിലേയ്ക്ക് മടങ്ങിയ അമേരിക്കന്‍ അംബാസിഡര്‍ സമീപഭാവിയില്‍ തന്നെ ലിബിയയില്‍ തിരിച്ചെത്തുമെന്നും ഒബാമ വ്യക്തമാക്കി.

വിമതസേനയുടെ സംഘടനായ ദേശീയ പരിവര്‍ത്തിത സമിതി നേതാവ് മുസ്തഫ അബ്‌ദേല്‍ ജലീലുമായി ഒബാമ കൂടിക്കാഴ്ച നടത്തി.