റുത്ത വര്‍ഗക്കാരന് അമേരിക്കന്‍ പ്രസിഡണ്ട് പദവിയിലിരിക്കാന്‍ അര്‍ഹതയുണ്ടോ?. കറുത്ത വര്‍ഗക്കാരന് ലോകത്തെ ഏറ്റവും വേഗത കൂടിയ ഓട്ടക്കാരനാകാന്‍ അര്‍ഹതയുണ്ടോ?. വര്‍ണവെറിയുടെ അപ്പോസ്തലന്‍മാര്‍ ‘ഇല്ലെ’ന്ന് മറുപടി പറയും. എങ്കില്‍ അങ്ങിനെ സംഭവിച്ചാലോ ഇപ്പോള്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമക്കും വേഗമേറിയ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ടിനും സംഭവിച്ച ഗതി വരും.

ചെരുപ്പിന്റെ പ്രാഥമിക ഉപയോഗമെന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ഉപയോഗിക്കപ്പെടുമ്പോള്‍ കാലിനടിയിലാണ് അത് ഉണ്ടാവുക. അപ്പോള്‍പ്പിന്നെ ചെരുപ്പിന് മുകളില്‍ ഒരു വ്യക്തിയുടെ പേരും അയാളുടെ ചിത്രവും ആലേഖനം ചെയ്താല്‍ അത് അയാളെ അപമാനിക്കാനാണെന്ന് എളുപ്പം പിടികിട്ടും.

കറുത്തവര്‍ക്കെതിരെ നടക്കുന്ന വംശീയ നീക്കത്തിന് പുതിയ മുഖം തുറക്കുന്നുകൊണ്ടാണ് ഇപ്പോള്‍ ചെരുപ്പ് യുദ്ധം നടക്കുന്നത്. കുറഞ്ഞ ദിവസങ്ങള്‍ക്ക് മുമ്പാണ് ജോര്‍ജിയയില്‍ ഒബാമയുടെ കോലം തൂക്കിലേറ്റിയത്, തൊട്ടടുത്ത ദിവസം തന്നെ ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമയുടെ മുഖത്തെ ചിമ്പാന്‍സിയോട് ഉപമിച്ച് ഗൂഗിളില്‍ ചിത്രം പ്രത്യക്ഷപ്പെട്ടു. ഇതിന് പിന്നാലെയിതാ ഒബാമയുടെ പേരില്‍ ചെരിപ്പും വിപണിയിലെത്തിക്കഴിഞ്ഞു. ഒബാമയുടെ ചിത്രത്തിനൊപ്പം ലോകത്തെ വേഗമേറിയ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ടിന്റെ ചിത്രം ആലേഖനം ചെയ്ത ചെരിപ്പും വിപണിയിലുണ്ട്.

വംശ വെറിയുടെ പുതിയ രൂപമായാണ് ഒബാമയുടെയും ഉസൈന്‍ ബോള്‍ട്ടിന്റെയും പേരിലിറങ്ങിയ ചെരുപ്പ് വിലയിരുത്തപ്പെടുന്നത്. ഒബാമയുടെ ചിത്രവും പേരും ആലേഖനം ചെയ്തതാണ് ചെരുപ്പ്. കേരളത്തില്‍ ഇവ വിപണിയിലെത്തിയിട്ടുണ്ട്. ദല്‍ഹിയില്‍ നിന്നാണ് ചെരിപ്പ് എത്തിയതെന്ന് വ്യാപാരികള്‍ പറയുന്നു. വിപണിയിലെത്തിയ ചെരുപ്പില്‍ പ്രത്യേക കമ്പനിയുടെ പേരൊന്നും രേഖപ്പെടുത്തിയിട്ടില്ല. 198 രൂപയാണ വില.

അമേരിക്കയുടെ ആദ്യ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റ് എന്ന നിലയില്‍ തുടക്കം മുതലെ വംശീയാധിക്ഷേപത്തിന് ഒബാമ വിധേയനായിരുന്നു. ഒബാമ അധികാരത്തിലെത്തുന്നത് തടയാന്‍ വംശീയ സംഘടനകള്‍ ശക്തമായ പ്രചാരണവും അഴിച്ച് വിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ചെരിപ്പുകള്‍ വിപണിയിലെത്തിയതെന്ന് വിലയിരുത്തപ്പെടുന്നു.

ലോക പ്രശസ്തരായ കറുത്ത വര്‍ഗക്കാരെ വംശീയമായി അധിക്ഷേപിക്കുന്നതിനുള്ള പുതിയ മാര്‍ഗമായാണ് ചെരുപ്പിനെ വിലയിരുത്തുന്നത്. ലോകത്തെ ഏറ്റവും ശക്തമായ രാഷ്ട്രമെന്ന് കരുതപ്പെടുന്ന അമേരിക്കയുടെ ഭരണാധികാരിയായി ആഫ്രിക്കന്‍ വംശീയ പാരമ്പര്യമുള്ള ഒബാമക്ക് വരുന്നതിനെ അംഗീകരിക്കാനാവില്ലെന്നാണ് വംശീയ സംഘടനകള്‍ പ്രചരിപ്പിക്കുന്നത്. ചെരുപ്പില്‍ ഒബാമയുടെയും ബോള്‍ട്ടിന്റെയും ചിത്രങ്ങള്‍ ആലേഖനം ചെയ്തതിനെ പേരിന് കച്ചവടക്കണ്ണാണെന്ന് പറയാമെങ്കിലും ലോകത്ത് ഉന്നത സ്ഥാനങ്ങളില്‍ കറുത്തവന്‍ എത്തിയാല്‍ സ്ഥിതി ഇതായിരിക്കുമെന്ന സന്ദേശമാണ് നല്‍കുന്നത്.

അമേരിക്കയുടെ ആദ്യത്തെ കറുത്തവര്‍ഗക്കാരനായ പ്രസിഡണ്ട് എന്ന നിലയിലാണ് ബറാക്ക് ഹുസൈന്‍ ഒബാമ ലോകത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത്. പ്രസിഡണ്ടായ മുതല്‍ ഒബാമ വംശീയ അധിക്ഷേപത്തിന് വിധേയമായിക്കൊണ്ടിരുന്നു. മാര്‍ട്ടിന്‍ ലൂഥറിന് ശേഷവും വംശവെറിയുടെ ചരിത്രം പറഞ്ഞ അമേരിക്കയില്‍ ഒബാമയുടെ വരവ് പുതുയുഗപ്പിറവിയായിട്ടായിരുന്നു വിലയിരുത്തപ്പെട്ടത്. എന്നാല്‍ ഒബാമയുടെ സ്ഥാനാരോഹണത്തിന് ശേഷം അമേരിക്കയില്‍ വെളുത്ത വര്‍ഗക്കാരന്‍ കൂടുതല്‍ വംശീയമായി സംഘടിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്.

സ്ഥാനമേറ്റ ആദ്യകാലത്ത് തന്നെ വെള്ള വംശീയതയുടെ വക്താക്കള്‍ ഒബാമക്ക് ഭീഷണിയുയര്‍ത്താന്‍ ശ്രമിച്ചിരുന്നു. അമേരിക്കയിലെ നിയോ നാസി സംഘടനയിലെ അംഗ സംഖ്യ വര്‍ധിച്ച് വരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ആഫ്രിക്കന്‍ രാഷ്ട്രമായ ജമൈക്കയാണ് യുസൈന്‍ ബോള്‍ട്ടിന്റെ രാജ്യം. കഴിഞ്ഞ ഒളിമ്പിക്‌സില്‍ മൂന്ന് സ്വര്‍ണമെഡലാണ് ബോള്‍ട്ട് നേടിയത്. കാള്‍ലൂയിസിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ താരമാണ് ബോള്‍ട്ട്.