എഡിറ്റര്‍
എഡിറ്റര്‍
ഒബാമയുടെ പിതാമഹന്‍ ആഫ്രിക്കന്‍ വംശജന്‍
എഡിറ്റര്‍
Wednesday 1st August 2012 6:00am

വാഷിങ്ടണ്‍ : യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ വംശാവലി അന്വേഷണം അവസാനിക്കുന്നില്ല.

Ads By Google

ഒബാമയുടെ അമ്മയുടെ പൂര്‍വ്വികന്‍ ആഫ്രിക്കന്‍ വംശജനായിരുന്നെന്നാണ് പുതിയ കണ്ടുപിടുത്തം. യുഎസ്സിലെ വംശാവലി കമ്പനിയായ ആന്‍സസ്റ്ററി ഡോട്ട് കോമാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

കാസന്‍സ് സ്വദേശിയായ വെളുത്ത വര്‍ഗ്ഗക്കാരി സ്റ്റാന്‍ലി ആന്‍ ഡന്‍ഹമിന്റെയും കെനിയക്കാരന്‍ സീനിയര്‍ ബറാക് ഒബാമയുടേയും മകനാണ് ബറാക് ഒബാമ.

ഡന്‍ഹമിന്റെ പൂര്‍വ്വിക പിതാമഹന്‍ വിര്‍ജീനിയയിലെ ആഫ്രിക്കക്കാരനായിരുന്നെന്നാണ് ആന്‍സിസ്റ്ററി വാദിക്കുന്നത്. ആദ്യ ആഫ്രിക്കന്‍ അടിമകളായി രേഖപ്പെടുത്തിയവരില്‍പെട്ട ജോണ്‍ പഞ്ചാണത്രേ ഒബാമയുടെ പൂര്‍വ്വികന്‍.

ഡി.എന്‍.എ പരിശോധനയിലൂടെയാണ് ഒബാമയുടെ അമ്മയുടെ വംശാവലി കണ്ടുപിടിച്ചതെന്ന് കമ്പനി അറിയിച്ചു. കൂടുതല്‍ രേഖകള്‍ ലഭ്യമായാല്‍ പൂര്‍വ്വികന്റെ  കുടുംബമേതെന്ന്‌ മനസ്സിലാക്കാമെന്നും ആന്‍സസ്റ്ററി ഡോട്ട് കോം പറയുന്നു.

Advertisement