എഡിറ്റര്‍
എഡിറ്റര്‍
രഹസ്യ വിവരങ്ങള്‍ ചോര്‍ത്തല്‍: ജര്‍മനിയുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് ഒബാമയുടെ ഉറപ്പ്
എഡിറ്റര്‍
Sunday 19th January 2014 11:16am

obama,-merkel

വാഷിങ്ങ്ടണ്‍: ജര്‍മനിയുമായുള്ള ബന്ധത്തെ താന്‍ മാനിക്കുന്നുവെന്നും ചാന്‍സലര്‍ ആന്‍ഞ്ചെല മെര്‍ക്കലിന്റെ ഫോണ്‍കോള്‍ ചോര്‍ത്തലിന്റെ പേരില്‍ ആ ബന്ധം ഇല്ലാതാക്കുകയില്ലെന്നും യു.എസ് പ്രസിഡന്റ് ബറാക്ക് ഒബാമ.

ഇതേക്കുറിച്ച് വ്യാകുലപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ജര്‍മ്മനിയുമായുള്ള ബന്ധവും വിശ്വാസവും തകര്‍ക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. യ.എസിനു വേണ്ടി മാത്രമല്ല സഖ്യ രാജ്യങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയും യു.എസ് ഇന്റലിജന്‍സ് സര്‍വീസ് വിവരങ്ങള്‍ ശേഖരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങള്‍ എന്തു ചിന്തിക്കുന്നു, എന്തു ചെയ്യുന്നു എന്ന് കണ്ടെത്തുകയാണ് ന്യുയോര്‍ക്ക് ടൈംസ് പോലുള്ള മാധ്യമങ്ങളുടെ ലക്ഷ്യം. അത് നയതന്ത്രപരമായ ലക്ഷ്യങ്ങള്‍ നേടുന്നതിന് സഹായകമാണ്. അത്തരം പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഫ്രാന്‍സ്, ജര്‍മ്മനി ഉള്‍പ്പെടെയുള്ള സംഖ്യ രാഷ്ട്രങ്ങളുടെ നേതാക്കളുടെ ഫോണ്‍ കോളുകള്‍ എന്‍.എസ്.എ ചോര്‍ത്തിയതിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

Advertisement