Categories

‘2012 ഓടെ അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കും’

‘നടപ്പാക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമാണ് ഞാനിപ്പോള്‍ എടുത്തിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലേക്ക് 3,0000 സൈനികരെകൂടി അയക്കണമെന്ന് ഞാനുത്തരവിട്ടിരുന്നു. അടുത്ത മാസം ആവുന്നതോടെ 1,0000 സൈനികരെ തിരിച്ചുവിളിക്കാന്‍ കഴിയും. അടുത്ത വേനല്‍ക്കാലമാകും മുമ്പ് 33,000 സൈനികരെയും തിരിച്ചുവിളിക്കും. ‘

‘ഇത് തുടക്കമാണ്. ഈ യുദ്ധം അവസാനിപ്പിക്കാനുള്ള ഞങ്ങളുടെ ശ്രമത്തിന്റെ അവസാനമല്ല. അഫ്ഗാനിസ്ഥാനില്‍ നിന്നും പതിയെ പതിയെ സൈന്യത്തെ പിന്‍വലിക്കുമ്പോഴും അവിടെ ഞങ്ങളുണ്ടാക്കിയ നേട്ടങ്ങള്‍ കാത്തുസൂക്ഷിക്കും. ‘

‘എന്റെ അമേരിക്കന്‍ സഹജീവികളെ, നമ്മുടെ രാജ്യം കടന്നുപോകുന്നത് വിഷമകരമായ ഒരു നൂറ്റാണ്ടിലൂടെയാണ്. യുദ്ധത്തിനുവേണ്ടിയുള്ള വന്‍ സാമ്പത്തിക ബാധ്യത നമുക്കറിയാം. ഇറാക്കില്‍ ജീവന്‍ പൊലിഞ്ഞുപോയ 4,500 സൈനികരുടെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. അതുപോലെ അഫ്ഗാനിസ്ഥാനില്‍ ജീവന്‍ നഷ്ടപ്പെട്ട 1,5000 പേര്‍ക്കും. ‘

‘കഴിഞ്ഞ ദശാബ്ദം ലക്ഷം കോടി ഡോളറാണ് നമ്മള്‍ യുദ്ധത്തിനുവേണ്ടി ചിലവാക്കിയത്.സാമ്പത്തിക പ്രതിസന്ധിയും കടക്കെണിയും വര്‍ധിച്ച സാഹചര്യത്തിലായിരുന്നു ഇത്. ‘

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.