എഡിറ്റര്‍
എഡിറ്റര്‍
ഒബാമയുടെ ആദ്യത്തെ സത്യപ്രതിജ്ഞ ഇന്ന്
എഡിറ്റര്‍
Sunday 20th January 2013 12:48pm

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടാമതും എത്തിയ ബറാക്ക് ഒബാമ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഒബാമയുടെ സത്യപ്രതിജ്ഞ രണ്ടുവട്ടമുണ്ടെന്നതാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത.

Ads By Google

ഞായറാഴ്ചയും തിങ്കളാഴ്ചയുമായാണ് ചടങ്ങ് നടക്കുക. ഇന്ന് വൈറ്റ് ഹൗസിലെ ബ്ലൂറൂമില്‍ വാഷിങ്ടണ്‍ സമയം രാവിലെ 11.50ന് ആദ്യം സത്യപ്രതിജ്ഞ നടക്കും.

അതു കഴിഞ്ഞ് തിങ്കളാഴ്ച ക്യാപിറ്റോളിന് മുന്നിലെ വേദിയില്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വീണ്ടും ഒബാമ പ്രതിജ്ഞയെടുക്കും. യു.എസ് ഭരണഘടനയനുസരിച്ച് പുതിയ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്യേണ്ടത് ജനുവരി 20നാണ്.

രണ്ടു തവണയും പ്രസിഡന്റിന് യുഎസ് ചീഫ് ജസ്റ്റിസ് ജോണ്‍ ജി. റോബര്‍ട്ട് ജൂനിയറും വൈസ് പ്രസിഡന്റിനു സുപ്രീം കോടതിയിലെ അസോഷ്യേറ്റ് ജസ്റ്റിസ് സോണിയ സോട്ടോമേയറും പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ക്യാപിറ്റോളിന്റെ മുറ്റത്ത് 21 ന് നടത്തുന്ന സത്യപ്രതിജ്ഞച്ചടങ്ങില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം.

2009ല്‍ ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോഴും ഒബാമക്ക് രണ്ടുതവണ സത്യപ്രതിജ്ഞ ചെയ്യേണ്ടിവന്നിരുന്നു. അന്ന് സത്യവാചകം ചൊല്ലിക്കൊടുത്ത ചീഫ് ജസ്റ്റിസ് ജോണ്‍ റോബേര്‍ട്‌സിന്റെ നാക്കുപിഴകൊണ്ടാണ് കുറച്ചുദിവസത്തിന് ശേഷം ഒബാമക്ക് വീണ്ടും സത്യപ്രതിജ്ഞയെടുക്കേണ്ടിവന്നത്.

Advertisement