മുംബൈ: മുംബൈ ആക്രമണത്തില്‍ മരിച്ചവര്‍ക്ക് അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമയുടെ ആദരാഞ്ജലി. മുംബൈ ഭീകരാക്രമണം നടന്ന താജ് ഹോട്ടലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താജ് ഇന്ത്യയിലെത്തിയതില്‍ അഭിമാനിക്കുന്നു. ഇന്ത്യന്‍ ജനതയുടെ കരുത്തിന്റേയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റേയും പ്രതീകമാണ് താജ് ഹോട്ടല്‍.

തീവ്രവാദികള്‍ക്കുള്ള വ്യക്തമായ സന്ദേശമാണ് താജ് സന്ദര്‍ശനം .ശുഭാപ്തി വിശ്വാസത്തിന്റേയും ഊര്‍ജ്ജത്തിന്റേയും പ്രതീകമാണ് മുബൈ എന്നും ഒബാമ പറഞ്ഞു.പിന്നീട് എട്ടു മിനിറ്റോളം മുംബൈ ആക്രമണത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.
പാക്കസ്ഥാന്‍ സംബന്ധിച്ച ഒരു കാര്യവും ഒബാമയുടെ പ്രസംഗത്തില്‍ പരാമര്‍ശിച്ചില്ല. 

ഒബാമാ സന്ദര്‍ശനം തല്‍സമയം