വാഷിംഗ്ടണ്‍: അമേരിക്കയില്‍ ആരാധകരുടെ എണ്ണത്തില്‍ ഒബാമ തന്നെ മുമ്പില്‍. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് പ്രസിഡന്റ് ഒബാമയ്ക്കു തന്നെയാണെന്നാണ് പുതിയ സര്‍വേ റിപ്പോര്‍ട്ട്. യു.എസ് വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റനാണ് യു.എസില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള വനിത.

യു.എസ്.എ ടുഡേ നടത്തിയ വാര്‍ഷിക അഭിപ്രായ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. മുന്‍ അലക്‌സാ ഗവര്‍ണര്‍ സാറാ പാലിനെയും അമേരിക്കന്‍ ടിവി അവതാരക ഓപ്ര ഗെയില്‍ വിന്‍ഫ്രെയെയും പിന്തള്ളിയാണ് ഹില്ലരി പട്ടികയില്‍ ഒന്നാം സ്ഥാനം പിടിച്ചത്. സര്‍വേയില്‍ ഹില്ലരിയ്ക്കു 17% ശതമാനം പേര്‍ വോട്ടു ചെയ്തപ്പോള്‍ പാലിനെ 12% വിന്‍ഫ്രെയ്ക്ക് 11% വുമാണ് പിന്തുണയാണ് ലഭിച്ചത്. എന്നാല്‍ പ്രഥമ വനിത മിഷേല്‍ ഒബാമയെ അഞ്ചു ശതമാനം പേര്‍ മാത്രമാണ് പിന്തുണച്ചത്. അതേസമയം, മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ബുഷ്, ബില്‍ ക്ലിന്റണ്‍ എന്നിവരെ പിന്തള്ളിയാണ് ഒബാമ ഒന്നാമത്തെയത്.