എഡിറ്റര്‍
എഡിറ്റര്‍
ഇറാഖില്‍ വ്യോമാക്രമണത്തിനൊരുങ്ങി അമേരിക്ക
എഡിറ്റര്‍
Friday 8th August 2014 11:42am

obama2 ന്യൂയോര്‍ക്ക്: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായിരിക്കുന്ന ഇറാക്കില്‍ വ്യോമാക്രമണത്തിന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പെന്റഗണിന് അനുമതി നല്‍കി.

ഇറാക്കിലെ ന്യൂനപക്ഷരുടെ സുരക്ഷിതത്വത്തിന് വേണ്ടിയാണ് അമേരിക്ക ഇടപെടുന്നതെന്ന് ് ഒബാമ വ്യക്തമാക്കി. അതേസമയം ഇറാക്കിലേക്ക് കരസേനയെ അയയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇറാക്കിലെ കുര്‍ദ് വിഭാഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇര്‍ബിലിലാണ് അമേരിക്കക്കാരും കൂടുതലായുള്ളത്. ഐ.എസ്.ഐ.എസ് തീവ്രവാദികള്‍ ആക്രമണം ഇര്‍ബില്‍ പിടിച്ചടക്കാന്‍ ശ്രമിച്ചാല്‍ സ്വന്തം പൗരന്മാരുടെ സുരക്ഷയെ കരുതി പരിമിത വ്യോമാക്രമണം നടത്താനാണ് ഒബാമ ഇന്നലെ രാത്രി അനുമതി നല്‍കിയത്.

ഭീകരമായ തോതിലുള്ള അക്രമങ്ങള്‍ക്കുനേരെ അമേരിക്കയ്ക്ക് കണ്ണടച്ചിരിക്കാനാകില്ല. വംശഹത്യ ഒഴിവാക്കാനാണ് അമേരിക്ക ഇടപെടുന്നത്. ഇറാഖിലെ പ്രശ്‌നപരിഹാരത്തിന് സൈന്യത്തെ സുസജ്ജമാക്കുകയും വിവിധ വിഭാഗങ്ങള്‍ക്കിടയ്ക്ക് അനുരഞ്ജനം സാധ്യമാക്കുകയും വേണമെന്നും ഒബാമ പറഞ്ഞു.സംഘര്‍ഷ മേഖലകളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് അമേരിക്കന്‍ വ്യോമസേന ഭക്ഷണവും വെള്ളവും എത്തിക്കുന്നുണ്ട്.

അതേസമയം ഇറാക്കിലെ ക്യിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ ഖറാഗോഷ് സുന്നി വിമത വിഭാഗമായ ഇവിടെ നിന്ന് ഒരു ലക്ഷത്തോളം ക്രിസ്ത്യന്‍ വിഭാഗക്കാര്‍ ഒഴിഞ്ഞു പോയിട്ടുണ്ട്. വിഭാഗമായ ഐ.എസ്.ഐ.എസ് കീഴടക്കിയതോടെ ക്രിസ്ത്യാനികള്‍ കൂട്ടത്തോടെ പലായനം ചെയ്‌യുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഖറാഗോഷില്‍ നിന്നും കുര്‍ദ് സായുധ സേന പിന്‍വാങ്ങിയതോടെയാണ് പട്ടണം ഐ.എസ്.ഐ.എസിന്റെ നിയന്ത്രണത്തിലായത്. മൊസൂളില്‍ നിന്നും 30 കിലോ മീറ്റര്‍ അകലെയുള്ള ഖറാഗോഷില്‍ അന്‍പതിനായിരത്തിലധികം ക്രിസ്ത്യാനികളാണുള്ളത്. മൊസൂള്‍ നഗരം നേരത്തെ തന്നെ ഐ.എസ്.ഐ.എസിന്റെ നിയന്ത്രണത്തിലായിരുന്നു.

Advertisement