ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ എഴുപത്തെട്ടുകാരനായ മുന്‍ പൊലീസുകാരന്‍ അറസ്റ്റില്‍.മൈക്കല്‍ സ്റ്റീഫന്‍ ബ്രൗഡന്‍ ആണ് അറസ്റ്റിലായത്. ഒബാമ ആഫ്രിക്കന്‍ അമേരിക്കക്കാരെ സഹായിക്കുന്നില്ല എന്നതാണു ഇയാളെ പ്രകോപിപ്പിച്ചത്. ഇയാളുടെ പക്കല്‍ നിന്നും പോലീസ് തോക്കുകള്‍ കണ്ടെടുത്തിട്ടുണ്ട്.

വാഷിങ്ടണിലെത്തി പ്രസിഡന്റിനെ വെടിവയ്ക്കണമെന്നാണ് ഉദ്ദേശ്യമെന്നു ദക്ഷിണ കാരലീനയിലുള്ള വൃദ്ധജന കഌനിക്കിലെ നഴ്‌സിനോടു മൈക്കല്‍ പറഞ്ഞിരുന്നു. നഴ്‌സ് ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്് രഹസ്യ പൊലീസ് ബൗഡന്റെ വീട്ടിലെത്തി ചോദ്യംചെയ്തിരുന്നു. അവസരം കിട്ടിയാല്‍ വെടിവയ്ക്കുമെന്നായിരുന്നു മറുപടി. ഇതേതുടര്‍ന്നായിരുന്നു അറസ്റ്റ്.

ബൗഡനെ മാനസിക പരിശോധനയ്ക്ക് വിധേയനാക്കാനും അതുവരെ ജയിലില്‍ അടയ്ക്കാനും മജിസ്‌ട്രേട്ട് കെവിന്‍ മക്‌ഡൊണാള്‍ഡ് ഉത്തരവിട്ടു.