Categories

യു എ­സ് സൈന്യം ഓ­ഗ­സ്­റ്റ് 31ന് ഇ­റാ­ഖ് വിടും: ഒബാമ

ന്യൂ­യോര്‍ക്ക്: ഇ­റാ­ഖി­ലെ സൈനി­ക സാ­ന്നിധ്യം ഓ­ഗ­സ്­റ്റ് 31 ഓ­ടെ അ­വ­സാ­നി­ക്കു­മെ­ന്ന് അ­മേ­രി­ക്കന്‍ പ്ര­സിഡന്റ് ബ­രാ­ക് ഒ­ബാ­മ. നേ­ര­ത്തെ ത­ന്നെ അ­മേ­രിക്ക കൈ­ക്കൊ­ണ്ട തീ­രു­മാ­ന­ത്തി­ന്റെ ഭാ­ഗ­മാ­യാ­ണ് ന­ട­പ­ടി­യെ­ന്ന് ഒബാ­മ വ്യ­ക്ത­മാ­ക്കി.

‘ ഇ­റാ­ഖ് ന­യ­ത്തില്‍ ഓ­ഗ­സ്­റ്റ് 31 മു­തല്‍ മാ­റ്റം വ­രി­ക­യാ­ണ്. ഇ­റാ­ഖില്‍ ഇ­നി മു­തല്‍ സൈ­നി­ക­മാ­യ ഇ­ട­പെ­ടല്‍ ഉ­ണ്ടാ­വില്ല, ഇ­നി സി­വി­ലി­യന്‍ മേ­ഖ­ല­യി­ലാ­യി­രി­ക്കും ത­ങ്ങ­ളു­ടെ സാ­ന്നി­ധ്യ­മു­ണ്ടാ­വുക’- ഒബാ­മ വ്യ­ക്ത­മാക്കി.

താന്‍ അ­ധി­കാ­ര­മേ­റ്റ ഉ­ടന്‍ ത­ന്നെ ന­ടത്തി­യ പ്ര­സം­ഗ­ത്തില്‍ 2010 ഓ­ഗ­സ്­റ്റ് 31ന് ഇ­റാ­ഖി­ലെ സൈനി­ക സാ­ന്നിധ്യം അ­വ­സാ­നി­പ്പി­ക്കു­മെ­ന്ന് പ്ര­ഖ്യാ­പി­ച്ചി­രു­ന്നു­വെന്നും ഒബാ­മ പ­റ­ഞ്ഞു.

നി­ല­വില്‍ 50000ത്തി­നും 65000ത്തിനും ഇ­ട­യി­ലു­ള്ള അ­മേ­രി­ക്കന്‍ സൈ­ന്യ­മാ­ണ് ഇ­റാ­ഖില്‍ പ്ര­വര്‍­ത്തി­ക്കു­ന്ന­ത്. 4500ല്‍പ്പ­രം യു എ­സ് സൈ­നി­കര്‍ ഇ­റാ­ഖില്‍ കൊല്ല­പ്പെ­ട്ടു­വെ­ന്നാണ് ഔ­ദ്യോഗി­ക ക­ണ­ക്ക്.

ഇ­റാ­ഖില്‍ മാ­ര­കാ­യു­ധ­ങ്ങള്‍ സൂ­ക്ഷി­ച്ചു­വെ­ന്ന് പ്ര­ച­രി­പ്പിച്ച് യു എ­സ് പ്ര­സി­ഡന്റ് ജോര്‍­ജ് ബു­ഷി­ന്റെ കാല­ത്ത് ന­ട­ന്ന ഇ­റാ­ഖ് അ­ധി­നി­വേ­ശം ആ­യി­ര­ക്ക­ണ­ക്കി­ന് സാ­ധാ­ര­ണ പൗ­രന്‍­മാ­രു­ടെ ജീ­വ­നാ­ണ് ക­വര്‍­ന്നത്. സ­ദ്ദാ­മി­നെ സ്ഥാ­ന­ഭ്ര­ഷ്ട­നാ­ക്കു­ക­യും ഒ­ളി­വില്‍ പോ­യ സ­ദ്ദാ­മി­നെ പി­ടി­കൂ­ടി തൂ­ക്കി­ലേ­റ്റു­കയും ചെ­യ്­തു അ­മേ­രി­ക്ക.

അ­മേ­രി­ക്കന്‍ സൈ­ന്യ­ത്തി­ന് ശ­ക്തമാ­യ ചെ­റു­ത്തു നില്‍­പ്പാ­ണ് ഇ­റാ­ഖില്‍ നേ­രി­ടേ­ണ്ടി വ­ന്ന­ത്. എ­ന്നാല്‍ അ­മേ­രി­ക്കന്‍ നി­യ­ന്ത്ര­ണ­ത്തി­ലു­ള്ള ഇ­റാ­ഖ് ജ­യി­ലില്‍ വെ­ച്ച് മു­സ്‌ലിം തീ­വ്ര­വാ­ദി­കള്‍­ക്ക് പ­രി­ശീല­നം നല്‍­കു­ന്നു­വെ­ന്ന വെ­ളി­പ്പെ­ടു­ത്തല്‍ ലോ­കം ഏ­റെ ചര്‍­ച്ച ചെ­യ്യാ­തെ പോ­വു­ക­യാ­യി­രു­ന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.