എഡിറ്റര്‍
എഡിറ്റര്‍
ഇറാന്റെ ആണവ പ്രതിസന്ധിക്ക് പരിഹാരം വേണം: ഉപരോധം വേണ്ടെന്ന് ഒബാമ
എഡിറ്റര്‍
Saturday 16th November 2013 9:28am

obama000

വാഷിങ്ടണ്‍: ഇറാന് എതിരേ പുതിയ ഉപരോധം വേണ്ടെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ.

ഇറാന്റെ ആണവ പ്രതിസന്ധിക്ക് നയതന്ത്ര പരിഹാരം കാണുന്നതിനുള്ള ശ്രമം നടക്കുന്ന സാഹചര്യത്തില്‍ പുതിയ ഉപരോധത്തിന്റെ ആവശ്യമില്ലെന്ന് വൈറ്റ്ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഒബാമ ചൂണ്ടിക്കാട്ടി.

ജനീവയില്‍ ഇറാനും വന്‍ശക്തികളും തമ്മില്‍ 20ന് വീണ്ടും ചര്‍ച്ച നടത്താനിരിക്കുകയാണ്.

ഈ ഘട്ടത്തില്‍ പുതിയ ഉപരോധത്തിനുള്ള നീക്കം ഉണ്ടാവുന്നത് ചര്‍ച്ച പിന്നോട്ടടിക്കുമെന്ന് വൈസ് പ്രസിഡന്റ് ബൈഡന്‍, സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി എന്നിവര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

ഇറാനെതിരേ പുതിയ ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് യു.എസ് കോണ്‍ഗ്രസ് അംഗങ്ങളോട് ഒബാമ അഭ്യര്‍ഥിച്ചു.

ആണവപദ്ധതി പരിമിതപ്പെടുത്താമെന്ന വാഗ്ദാനം ഇറാന്‍ ലംഘിച്ചാല്‍ ഉപരോധം എപ്പോള്‍ വേണമെങ്കിലും ശക്തമാക്കാവുന്നതേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

Advertisement