ന്യൂയോര്‍ക്ക്: ലോകത്തിലെ മികച്ച പ്രതിഭകളെ അമേരിക്കയിലേക്ക് ആകര്‍ഷിക്കാനുള്ള നടപടി കൈക്കൊള്ളുമെന്നും എമിഗ്രേഷന്‍ നയത്തില്‍ സമഗ്ര പരിഷ്‌കരണം കൊണ്ടുവരുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ.

Ads By Google

അമേരിക്കന്‍ പൗരത്വം നേടുന്നതിന് കൂടുതല്‍ ഉത്തരവാദിത്തത്തോടെയുള്ള സമീപനം നിഷ്‌കര്‍ഷിക്കും. നിയപരമല്ലാത്തെ എല്ലാ കുടിയേറ്റങ്ങളും തടയാനുള്ള നടപടി രാജ്യം സ്വീകരിച്ചിട്ടുണ്ട്.

അതേസമയം തന്നെ ലോകത്തിലെ ഏറ്റവും നല്ല പ്രതിഭകളെ അമേരിക്കയിലേക്ക് ആകര്‍ഷിക്കാനും കഴിയണമെന്നും അദ്ദേഹം സ്‌റ്റേറ്റ് ഓഫ് ദ് യൂണിയന്‍ അഭിസംബോധനയില്‍ പറഞ്ഞു.

നിയമപരമായ കുടിയേറ്റം പ്രോല്‍സാഹിപ്പിക്കുകയും നടപടിക്രമങ്ങളിലെ കാലതാമസം പരമാവധി കുറയ്ക്കുകയുമാണ് ലക്ഷ്യമിടുന്നത്.

നിയമവിരുദ്ധ കുടിയേറ്റം കര്‍ശനമായി തടയുകയും കൂടി ചെയ്യുന്ന പുതിയ ബില്‍ ഉടന്‍ കൊണ്ടുവരുമെന്നും ബറാക്ക് ഒബാമ വ്യക്തമാക്കി.

അമേരിക്കയെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. സാമ്പത്തികമായും സാമൂഹികമായും രാജ്യം മുന്നേറ്റത്തിന്റെ പാതയിലാണെന്നും ഒബാമ പറഞ്ഞു.