Categories

ഗ്രൗ­ണ്ട് സീറോ പള്ളി­: ഒബാ­മ നി­ല­പാ­ടു മാ­റ്റി

വാഷിങ്ടണ്‍: ഗ്രൗണ്ട് സീറോയ്ക്കു സമീപം മുസ്‌ലിം പള്ളിയും ഇസ്‌ലാമിക സാംസ്‌കാരിക കേന്ദ്രവും നിര്‍മ്മിക്കാനുള്ള പദ്ധതിയ്ക്കു കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ച യു എസ്  പ്രസിഡന്റ് ബറാക് ഒബാമ നിലപാട് മാ­റ്റി.

അല്‍ ഖ്വയ്ദ ഭീകരാക്രമണത്തില്‍ തകര്‍ന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ നിലനിന്നിരുന്ന സ്ഥലത്തിനടുത്ത് മുസ്‌ലിം പള്ളി നിര്‍മിക്കാനുള്ള സ്വാതന്ത്ര്യത്തെയാണ് താന്‍ അനുകൂലിച്ചതെന്നും പദ്ധതിയെ പിന്തുണയ്ക്കുന്നതായി അതിന് അര്‍ഥമില്ലെന്നും ഒബാമ പിന്നീട് തിരുത്തുകയായിരുന്നു.

ഭീകരാക്രമണത്തിന് ഇരകളായവരുടെ ബന്ധുക്കളും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളും ഒബാമയ്‌ക്കെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയതിനെത്തുടര്‍ന്നാണ് ഈ മലക്കംമറിയല്‍. ഇസ്‌ലാമിക സാംസ്‌കാരിക കേന്ദ്രം പണിയുന്നതിനു ന്യൂയോര്‍ക്ക് നഗരസഭ അനുമതി നല്കിയതിനെതിരെ അഭിഭാഷകരും ഭീകരാക്രമണത്തിനു ഇരയായവരുടെ ബന്ധുക്കളും സംഘടിച്ച സാഹചര്യത്തിലും ഒബാമ പള്ളിക്ക് അനുകൂലമായി സംസാരിച്ചിരുന്നു. രാജ്യത്തെ മതസ്വതന്ത്ര്യം തകര്‍ക്കപ്പെടരുതെന്ന് ഒബാമ പറഞ്ഞു. എന്നാല്‍ എതിര്‍പ്പ് ശക്തമായതോടെ മണിക്കൂറുകള്‍ക്കകം അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുകയായിരുന്നു. ന­വം­ബ­റില്‍ ന­ട­ക്കാ­നി­രി­ക്കു­ന്ന തി­ര­ഞ്ഞെ­ടു­പ്പി­നെ മു­ന്നില്‍­ക­ണ്ടാ­ണ് ഒ­ബാ­മ പ­ള്ളി­യെ അ­നു­കൂ­ലി­ച്ച് സം­സാ­രി­ച്ച­തെ­ന്നാ­ണ് റി­പ്പ­ബ്ലി­ക്കന്‍ പാര്‍­ട്ടി ക­രു­തു­ന്നത്. ഒ­ബാ­യു­ടെ പ്ര­സ്­താ­വ­ന പു­തി­യെ വോ­ട്ടര്‍­മാ­രെ നല്‍­കി­ല്ലെ­ന്നു മാ­ത്ര­മല്ല ചി­ല വോ­ട്ടര്‍­മാ­രെ മാ­റ്റി നിര്‍­ത്തു­മെ­ന്നാ­ണ് രാഷ്ടീ­യ നി­രീ­ക്ഷ­കര്‍ വി­ശ്വ­സി­ക്കു­ന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.