ലണ്ടന്‍: 2008ല്‍ പ്രസിഡന്റാകാന്‍ സോഷ്യല്‍ മീഡിയകളെ ഉപയോഗിച്ച ബറാക് ഒബാമ ഇപ്പോള്‍ ഫേസ്ബുക്കില്‍ നിന്ന് സ്വന്തം മക്കളെ വിലക്കിയിരിക്കുന്നു. ഏറ്റവും സ്വകാര്യമായ കുടുംബ കാര്യങ്ങള്‍ പരസ്യമാകേണ്ടതില്ല എന്ന ചിന്തയില്‍ നിന്നാണ് ഒബാമ തന്റെ രണ്ടു പെണ്‍മക്കളെയും ഫേസ്ബുക്ക് ഉപയോഗത്തില്‍ നിന്നും തടഞ്ഞിരിക്കുന്നത്.

ബ്രിട്ടനിലെ ടാബ്ലോയിഡ് മെയില്‍ ഓണ്‍ലൈനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപരിചിതര്‍ തന്റെ കുടുംബ കാര്യങ്ങള്‍ അറിയേണ്ടതില്ല എന്ന തീരുമാനം കൈകൊണ്ട് നാലു വര്‍ഷത്തേക്കാണ് മക്കളെ ഫേസ്ബുക്കില്‍ നിന്നും ഒബാമ തടഞ്ഞിരിക്കുന്നത്.

ഒബാമയുടെ മൂത്ത പുത്രി മാലിയക്ക് 13 വയസ്സും സാഷയക്ക് 10 വയസുമാണ് പ്രായം. മുതിര്‍ന്നാല്‍ നിയന്ത്രണങ്ങളോടെ ഫേസ്ബുക്ക് ഉപയോഗിക്കാന്‍ കുട്ടികളെ അനുവദിക്കുമെന്നാണത്രെ ഒബാമ പറയുന്നത്.

പ്രസിഡന്റ് തിരഞെടുപ്പില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളെ വിദ്ഗ്ധമായ ഉപയോഗിച്ചിട്ടുണ്ട് ഒബാമ. ഫേസ്ബുക്കും മറ്റു സോഷ്യല്‍ മീഡിയകളെല്ലാം അദ്ദേഹത്തെ വേണ്ടുവോളം സഹായിക്കുകയും ചെയ്തു. അത് ചെറുപ്പക്കാരുടെ വോട്ടുകള്‍ വളരെയധികം അദ്ദേഹത്തിന് നേടിക്കൊടുക്കുകയും ചെയ്തിരുന്നു. അതിനുശേഷം അദ്ദേഹം ആദ്യത്തെ സോഷ്യല്‍ മീഡിയാ പ്രസിഡന്റ് തെരഞ്ഞെടുപ്പ് എന്നാണ് അറിയപ്പെട്ടത്.

രണ്ടു കോടി ഇരുപത്തിനാലു ലക്ഷം ആളുകള്‍ പിന്തുടരുന്ന തന്റെ ഫേസ്ബുക്ക് പേജില്‍ ഒബാമ പ്രസിദ്ധപ്പെടുത്തിയ കുടുംബ ഫോട്ടോയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.

Malayalam News
Kerala News in English