Administrator
Administrator
ഗ്രൗണ്ട് സീ­റോ­യില്‍ മു­സ്‌ലിം പ­ള്ളിക്ക് ഒ­ബാ­മ­യു­ടെ പിന്തുണ
Administrator
Saturday 14th August 2010 11:13am

വാ­ഷി­ങ്­ടണ്‍: 11/9 ദുര­ന്തം നടന്ന ഗ്രൗ­ണ്ട് സീ­റോ­യില്‍ മു­സ്‌ലിം പ­ള്ളി നിര്‍­മി­ക്കാ­നു­ള്ള നീ­ക്ക­ത്തി­ന് പ്ര­സിഡന്റ് ബാര­ക് ഒ­ബാ­മ­യു­ടെ പൂര്‍­ണ പി­ന്തു­ണ. രാ­ജ്യ­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത­ത്വ­ങ്ങള്‍ ഇ­തില്‍ കു­റ­ഞ്ഞ ഒ­ന്നു­മല്ല ആ­വ­ശ്യ­പ്പെ­ടു­ന്ന­തെന്നും അ­ദ്ദേ­ഹം വ്യ­ക്ത­മാക്കി.

മു­സ്‌ലിം­കള്‍ക്കും എ­തൊ­രു മ­ത­വി­ശ്വാ­സി­യെ­യും പോ­ലെ ത­ങ്ങ­ളുടെ മ­തം എ­വി­ടെയും അ­നു­ഷ്ടി­ക്കാ­നു­ള്ള അ­വ­കാ­ശ­മു­ണ്ടെ­ന്നാണ് ഒ­രു പൗ­രനും പ്ര­സി­ഡന്റും എ­ന്ന നി­ല­യില്‍ താന്‍ വി­ശ്വ­സി­ക്കു­ന്ന­തെന്നും ഒബാ­മ വെ­ള്ളി­യാഴ്­ച വ്യ­ക്ത­മാ­ക്കി. ഇ­താ­ദ്യ­മാ­യാ­ണ് മു­സ്‌ലിം പ­ള്ളി വി­വാ­ദ­ത്തില്‍ ഒബാ­മ അ­ഭി­പ്രാ­യം പ­റ­യു­ന്നത്. ഗ്രൗ­ണ്ട് സീ­റോ­യില്‍ പള്ളി പ­ണി­യു­ന്ന­തി­നെ­തി­രേ രാ­ജ്യ­ത്താ­കെ പ്ര­ത്യേ­കിച്ച് ന്യൂ­യോര്‍­ക്ക് വാ­സി­ക­ളില്‍ ക­ടു­ത്ത എ­തിര്‍­പ്പു­യ­ര്‍ന്നി­രുന്നു.

പ്രാ­ദേശി­ക കെട്ടിടനിര്‍­മാ­ണ നി­യ­മ­ങ്ങളും ഓര്‍­ഡി­നന്‍­സു­കളും അ­നു­സ­രി­ച്ച് ലോ­വര്‍ മാന്‍­ഹ­ട്ട­നി­ലെ ഗ്രൗ­ണ്ട് സീ­റോ­യി­ലെ സ്വ­കാ­ര്യ സ്ഥലത്ത് മു­സ്‌ലിം പ­ള്ളിയും ക­മ്മ്യൂ­ണി­റ്റി സെന്ററും പ­ണി­യാന്‍ അ­വ­കാ­ശ­മു­ണ്ടെന്നും ഒ­ബാ­മ വ്യ­ക്ത­മാക്കി. ഇ­ത് അ­മേ­രി­ക്ക­യാ­ണ്, ഇ­വിടെ മ­ത­സ്വാ­ത­ന്ത്ര്യ­ത്തി­ന് നാം നല്‍­കു­ന്ന പ്ര­തി­ബ്ധ­ത ത­കര്‍­ക്ക­പ്പെ­ടാന്‍ പാ­ടില്ലാ­ത്ത­താ­ണ്- ഒ­ബാ­മ വ്യ­ക്ത­മാക്കി.

റ­മ­ദാന്‍ മാ­സ­ത്തില്‍ വൈ­റ്റ് ഹൗ­സില്‍ സം­ഘ­ടി­പ്പി­ച്ച വാര്‍ഷി­ക അത്താ­ഴ വി­രു­ന്നില്‍ സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു അ­ദ്ദേഹം.

2001ല്‍ സ­പ്­തം­ബര്‍ 11 ക­വര്‍­ച്ച­ചെയ്­ത ജെ­റ്റു­വി­മാ­ന­ങ്ങള്‍ ഇ­ടി­ച്ചി­റ­ക്കി വേള്‍­ഡ് ട്രേ­ഡ് സെന്റര്‍ ത­കര്‍­ത്ത­പ്പോള്‍ ന­ഷ്ട­പ്പെ­ട്ടത് 3,000 ജീ­വ­നാണ്. അ­വി­ടെ­യാ­ണ് 100 മി­ല്യണ്‍ ഡോ­ളര്‍ മു­തല്‍­മു­ട­ക്കു­ള്ള ഇ­സ്‌ലാ­മി­ക് സെന്ററും പ­ള്ളിയും സ്ഥാപി­ക്കാന്‍ ആ­ലോ­ച­ന­യു­ള്ള­ത്. ഇ­ത് ദു­ര­ന്ത­ത്തില്‍ കൊല്ല­പ്പെ­ട്ട­വ­രു­ടെ ബ­ന്ധുക്ക­ളെ അ­വ­ഹേ­ളി­ക്കു­ന്ന­താ­ണെ­ന്നാ­ണ് പ്രതി­ഷേ­ധ­ക­രു­ടെ ഭാ­ഷ്യം.

പ്ര­ശ്‌­ന­ത്തില്‍ വൈ­റ്റ് ഹൗ­സ് നി­ല­പാ­ട് വ്യ­ക്ത­മാ­ക്കി­യി­രു­ന്നില്ല. തി­കച്ചും പ്രാ­ദേ­ശി­കമാ­യ പ്ര­ശ്‌­ന­മെ­ന്നാ­ണ് പ്ര­സ് സെ­ക്രട്ട­റി റോ­ബര്‍­ട്ട് ഗിബ്‌സ് ഇ­തി­നെ­ക്കു­റി­ച്ച് പ്ര­തി­ക­രി­ച്ചത്.

പ്ര­സി­ഡന്റ് ഒബാ­മ വിഷ­യം അ­ത്താ­ഴ വി­രു­ന്നില്‍ സ്വ­യ­മേ­ധ­യ അ­വ­ത­രി­പ്പി­ക്കു­ക­യാ­യി­രു­ന്നു. ”നാം സ്­ഹി­ഷ്ണു­ത കാ­ണി­ക്കു­ന്ന­തി­നുപ­രി മ­റ്റു­ള്ള­വ­രില്‍ നി­ന്നു ം വ്യ­ത്യ­സ്­ത­രാ­ണെന്നും ന­മു­ക്കു കാ­ണി­ക്കാന്‍ സാ­ധി­ക്കണം. ഇ­തി­നു മു­മ്പും സി­ന­ഗോ­ഗു­കളും കാ­ത­ലി­ക് പ­ള്ളി­കളും നിര്‍­മി­ക്കു­ന്ന­തി­നെ­തി­രേയും ജ­ന­ങ്ങള്‍ പ്ര­തി­ഷേ­ധ­വു­മായി വ­ന്നി­രു­ന്നു. അ­ന്നെല്ലാം അ­തൊ­ക്ക സാ­ധി­ക്കു­മെ­ന്നു നാം തെ­ളി­യി­ച്ച­താണ്. ന­മ്മു­ടെ മൂ­ല്യ­ങ്ങ­ളാ­ണ് പ്ര­ധാനം- ഒബാ­മ വ്യ­ക്ത­മാക്കി.

പ­ള്ളി­ക്കു വേ­ണ്ടി നി­ല­കൊ­ള്ളു­ന്ന ന്യൂ­യോര്‍­ക്ക് സി­റ്റി മേ­യര്‍ മൈ­ക്കല്‍ ബ്ലൂം­ബെര്‍­ഗ്് ഒ­ബാ­മ­യു­ടെ നി­ല­പാ­ടി­നെ സ്വാഗ­തം ചെ­യ്തു. എ­ന്നാല്‍ റി­പ്പ­ബ്ലി­ക്കന്‍­സ് പ്ര­തിഷേധ­വു­മാ­യി രം­ഗ­ത്തെ­ത്തി­യി­ട്ടു­ണ്ട്. ആ­ഗോ­ള മു­സ്‌ലിം ജ­നത­യെ കൈ­യി­ലെ­ടു­ക്കാ­നാ­ണ് ഒബാ­മ ശ്ര­മി­ക്കു­ന്ന­തെന്നും അ­വര്‍ ആ­രോ­പിച്ചു.

Advertisement