Categories

ഒബാമ മുസ്‌ലിം പ്രാര്‍ഥനകളില്‍ പങ്കെടുത്തിരുന്നു: മുന്‍ അധ്യാപിക

ജക്കാര്‍ത്ത: വിദ്യാര്‍ഥിയായിരിക്കെ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ മുസ്‌ലിം പ്രാര്‍ഥനകളില്‍ പങ്കെടുത്തതായി മുന്‍ അധ്യാപികയുടെ വെളിപ്പെടുത്തല്‍. ജക്കാര്‍ത്തയിലെ മെന്റങ് സ്‌കൂളില്‍ പഠിക്കുന്ന കാലത്തായിരുന്നു ഇതെന്നും അക്കാലത്ത് ഒബാമയുടെ അധ്യാപികയായിരുന്ന എഫെന്‍ഡി പറയുന്നു.

അന്ന് ബാറി എന്നായിരുന്നു ഒബാമയെ എല്ലാവരും വിളിച്ചിരുന്നത്. ഒബാമ മുസ് ലിംകളുടെ ഗ്രന്ഥമായ ഖുര്‍ആന്‍ പഠിക്കുകയും ഇസ്‌ലാമിക ക്ലാസുകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഒബാമയുടെ അമ്മ കാത്തലിക് വിശ്വാസിയായ ആന്‍ ഡന്‍ഹാമിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചായിരുന്നു ഇത്.

‘ തടിച്ച ചുരുണ്ട മുടിയുള്ള കുട്ടിയായിരുന്നു അന്ന് ഒബാമ. സ്‌കൂളില്‍ മുസ്‌ലിം, ക്രിസ്ത്യന്‍ ക്ലാസുകളിലും ഒബാമ പങ്കെടുക്കുമായിരുന്നു. അന്ന് രണ്ട് മതങ്ങളുടെയും ക്ലാസുകളില്‍ പങ്കെടുക്കുന്ന ഏക വിദ്യാര്‍ഥിയായിരുന്നു ഒബാം’ – അധ്യാപിക ഓര്‍ക്കുന്നു.

‘ എന്നാല്‍ ഒബാമ ഇസ്‌ലാം പഠിക്കുന്നത് അമ്മക്ക് തീരെ ഇഷ്ടമില്ലായിരുന്നു. ഒരിക്കല്‍ അവര്‍ സ്‌കൂളിലെത്തി മകന് ഇസ്‌ലാം പഠിപ്പിക്കുന്ന അധ്യാപനെ ശകാരിക്കുകയുണ്ടായി. പക്ഷെ എതിര്‍പ്പ് അവഗണിച്ച് ഒബാമ ക്ലാസുകളില്‍ പങ്കെടുത്തു. അവന് ഇസ് ലാമിനോട് താല്‍പര്യമുണ്ടായിരുന്നു. മുസ്‌ലിം പ്രാര്‍ഥനകളിലും അവന്‍ പങ്കെടുത്തു’. അധ്യാപിക പറയുന്നു.

1961 ഓഗസ്റ്റ് നാലിന് ഹവായിയില്‍ ജനിച്ച ഒബാമയുടെ പിതാവ് കെനിയയില്‍ നിന്നുളള മുസ്‌ലിം ബരാക് ഹുസൈന്‍ ഒബാമ സീനിയറായിരുന്നു. പിതാവിന്റെ മതവിശ്വാസവുമായി ബന്ധപ്പെടുത്തി ഒബാമയും ഇസ്‌ലാം മത വിശ്വാസിയാണെന്ന് ചിലര്‍ പ്രചരിപ്പിച്ചിരുന്നു.

ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വേണ്ടി നടന്ന തിരഞ്ഞെടുപ്പില്‍ ഒബാമയുടെ എതിരായുണ്ടായിരുന്ന ഹില്ലാരി ഒബാമയുടെ മുസ്‌ലിം വേര് പ്രചാരണത്തിനായി ഉപയോഗിച്ചിരുന്നു. എന്നാല്‍ താന്‍ ക്രിസ്ത്യാനിയാണെന്ന് നെറ്റിയില്‍ ഒട്ടിച്ച് നടക്കാന്‍ കഴിയില്ലെന്നാണ് ഒബാമ ഇതിനോട് പ്രതികരിച്ചത്. അമേരിക്കയില്‍ നിരവധി പേര്‍ ഇപ്പോഴും ഒബാമ മുസ് ലിമാണെന്നാണ് വിശ്വസിക്കുന്നത്. ഇതിനിടെയാണ് മുന്‍ അധ്യാപികയുടെ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.

കൊച്ച് ഒബാമക്ക് രണ്ട് വയസുളളപ്പോഴേക്കും മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. പിതാവ് കെനിയയിലേക്ക് മടങ്ങുകയും ചെയ്തു. ഇതിന് ശേഷം ഒബാമയുടെ മാതാവ് ലൊലൊ സൊയെടോറൊയെ വിവാഹം ചെയ്യുകയും കുടുംബം ഇന്തോനേഷ്യയിലേക്ക് മാറുകയും ചെയ്യുകയായിരുന്നു. പത്ത് വയസ്സ് വരെ പിന്നീട് അവിടെയാണ് കഴിഞ്ഞത്.

ഇപ്പോള്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന ഒബാമ ശേഷം ഇന്തോനേഷ്യന്‍ സന്ദര്‍ശിക്കും. ഇന്തോനേഷ്യയിലെ ഇസ്തിഖ്‌ലാല്‍ മോസ്‌ക് ഒബാമ സന്ദര്‍ശിക്കുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രാജ്യത്തെ ഏറ്റവും വലിയ മോസ്‌കാണിത്. അടുത്ത മാസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിനിടെ യോകോഹാമയിലെ ബുദ്ധ പ്രതിമ സന്ദര്‍ശിക്കാനും ഒബാമയ്ക്കു പദ്ധതിയുണ്ട്.

2 Responses to “ഒബാമ മുസ്‌ലിം പ്രാര്‍ഥനകളില്‍ പങ്കെടുത്തിരുന്നു: മുന്‍ അധ്യാപിക”

  1. nandan

    ഒബാമ മുസ് ലിമാണോ ക്രിസ്ത്യനാണോ എന്നതല്ല പ്രശ്‌നം. ഒബാമയുടെ രാഷ്ട്രീയമാണ് പ്രശ്‌നം. കാര്യങ്ങളെ വഴിതിരിച്ചുവിടാന്‍ മുതലാളിത്ത ലോകം എക്കാലവും മതത്തെ ഉപയോഗിച്ചിട്ടുണ്ട്‌

  2. kochunni

    so what

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.