എഡിറ്റര്‍
എഡിറ്റര്‍
ഒബാമയും അമേരിക്കയിലെ മുസ്‌ലീം പള്ളിയും
എഡിറ്റര്‍
Friday 10th August 2012 11:50pm

എണ്ണക്കിണറുകളില്‍ ആധിപത്യം ഉറപ്പിക്കുന്നതായി യു.എസ് ഭരണകര്‍ത്താക്കള്‍ ഇസ്‌ലാമിനെയും മുസ്‌ലീംകളെയും മോശക്കാരാക്കി. ശരാശരി ജനതയുടെ മനസില്‍ ഇസ്‌ലാമിനെക്കുറിച്ച് ഒരു പ്രത്യേക ചിത്രം വരച്ചിടുകയെന്ന അമേരിക്കയുടെ നയത്തിന്റെ ഭാഗമായിരുന്നു ഇത്‌. ഒരു ആധിപത്യപരമായ ശക്തിയെന്ന നിലയില്‍ യു.എസ് ഇസ്‌ലാമിനെക്കുറിച്ചുള്ള തെറ്റായ ആശയങ്ങള്‍ ലോകം മുഴുവന്‍ വ്യാപിപ്പിച്ചു.


2001 സെപ്റ്റംബര്‍ 11ന്റെ ഓര്‍മകള്‍ യു.എസിനെ മാത്രമല്ല ലോകത്തെ മുഴുവന്‍ വേട്ടയാടിയിരുന്നു. ആഗോള രാഷ്ട്രീയത്തിലും മുസ്‌ലീംകളെയും ഇസ്‌ലാംമതത്തെയും ജനങ്ങള്‍ നോക്കി കാണുന്ന രീതിയിലും ഇത് മാറ്റങ്ങളുണ്ടാക്കി. നിര്‍ദിഷ്ട ഇസ്‌ലാമിക്  കള്‍ച്ചറല്‍ സെന്ററുമായി ബന്ധപ്പെട്ട് ഒരു വിഭാഗം യു.എസ് സമൂഹം അടുത്തിടെ (2010 ആഗസ്റ്റ്) ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുനരാരംഭിച്ചു. വേള്‍ഡ് ട്രെയ്ഡ് സെന്റര്‍ സ്ഥിതി ചെയ്തിരുന്ന ഗ്രൗണ്ട് സീറോയ്ക്ക് സമീപമാണ് ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍ സ്ഥാപിക്കാനൊരുങ്ങുന്നത്.

Ads By Google

ഗ്രൗണ്ട് സീറോയില്‍ ഒരു പള്ളി പണിയാന്‍ പോകുന്നുവെന്ന തരത്തിലാണ് ഈ വിഷയത്തെ കൈകാര്യം ചെയ്തത്. സെപ്റ്റംബര്‍ 11 ആക്രമണത്തില്‍ പരുക്കേറ്റവരെ അപമാനിക്കുന്നതിന് തുല്യമാണിത്, ആഗോളതലത്തില്‍ ജിഹാദ് നേടുന്ന ഒരു വിജയമായിരിക്കും ഇത്, ഇസ്‌ലാം മത വ്യാപനത്തിന്റെ സൂചനയാണിത് തുടങ്ങിയ രീതിയിലാണ് ഇത് പരിശോധിക്കപ്പെട്ടത്. സമൂഹത്തിലെ വലിയ വിഭാഗത്തിന്റെ ഇത്തരം അഭിപ്രായങ്ങള്‍ റിപ്പബ്ലിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി സാറ പാലില്‍ പോലുള്ള രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകളിലും പ്രതിഫലിച്ചു.

പള്ളിവരുന്നതിനെ ആദ്യം അനുകൂലിച്ചയാളാണ് ബറാക് ഹുസൈന്‍ ഒബാമ. മറ്റുള്ള എല്ലാവരെയും പോലെ മുസ്‌ലീംകള്‍ക്കും അവരുടെ മതപരമായ ആചാരങ്ങള്‍ പിന്തുടരാനുള്ള അവകാശമുണ്ടെന്നും വാദിച്ച ഒബാമ സാറ പാലിനെപ്പോലുള്ളവരില്‍ നിന്നുള്ള ശക്തമായ എതിര്‍വാദങ്ങളെ തുടര്‍ന്ന് നിലപാട് മാറ്റി. ഗ്രൗണ്ട് സീറോയ്ക്ക് സമീപം ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ ഭാഗമായി പള്ളി നിര്‍മിക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് ഒബാമയും പരസ്യമായി രംഗത്തെത്തി.

ഇതൊരിക്കലും ഒരു പള്ളിയല്ല, പ്രാര്‍ത്ഥനാ മുറികളൊക്കെയുള്ള ഒരു സാംസ്‌കാരിക കേന്ദ്രമാണ്. പിന്നെ ഇത് ഗ്രൗണ്ട് സീറോയിലുമല്ല. ഇത് ഗ്രൗണ്ട് സീറോയ്ക്ക് രണ്ട് ബ്ലോക്ക് അപ്പുറമാണ്. മാത്രമല്ല ബന്ധപ്പെട്ട അധികൃതരില്‍ നിന്നും ഇത് നിര്‍മിക്കാന്‍ അനുമതിയു ലഭിച്ചതാണ്. കോര്‍ഡോബ ഇനീഷ്യേറ്റീവ് 1 ആണ് ഈ പ്രോജക്ടിനെ പ്രധാനമായും പിന്തുണയ്ക്കുന്നത്.

ക്രിസ്ത്യാനികളും, മുസ്‌ലീംകളും, ജൂതന്‍മാരും ഐക്യത്തോടെ ഒരുമിച്ച് ജീവിച്ചിരുന്ന 10ാം നൂറ്റാണ്ടിലെ സ്പാനിഷ് സിറ്റിയിലാണ് കോര്‍ഡോബ ഇനീഷ്യേറ്റീവ് ഉദയംകൊണ്ടത്. ബഹുസാംസ്‌കാരികതയുടെയും സമാധാനത്തിന്റെയും അമേരിക്കന്‍ മൂല്യങ്ങള്‍ പ്രചരിപ്പിക്കുക, തീവ്രവാദ ചിന്തകള്‍ തുടച്ചുമാറ്റുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. മിതവാദ ഇസ്‌ലാമിന്റെ വക്താക്കളാണ് ഇതിന്റെ തുടക്കക്കാരും പിന്തുടര്‍ച്ചക്കാരും. ഇസ്‌ലാമിന്റെ പേരില്‍ നടത്തുന്ന അക്രമങ്ങള്‍ ഇവര്‍ അപലപിക്കുന്നു. കുറച്ചുബ്ലോക്കുകള്‍ക്കപ്പുറം ഈ പ്രദേശത്ത് മറ്റൊരു പള്ളിയുണ്ട്. അരമില്യണോളും മുസ്‌ലീംകള്‍ താമസക്കുന്ന ന്യൂയോര്‍ക്കില്‍ ധാരാളം പള്ളികളുണ്ട്. അതുകൊണ്ട് നിര്‍ദിഷ്ട സാംസ്‌കാരിക കേന്ദ്രത്തിനെതിരെ എന്തിനാണ് ഇത്ര വലിയ ഒച്ചപ്പാടുണ്ടാക്കുന്നത്?

ക്രിസ്ത്യാനികളും, മുസ്‌ലീംകളും, ജൂതന്‍മാരും ഐക്യത്തോടെ ഒരുമിച്ച് ജീവിച്ചിരുന്ന 10ാം നൂറ്റാണ്ടിലെ സ്പാനിഷ് സിറ്റിയിലാണ് കോര്‍ഡോബ ഇനീഷ്യേറ്റീവ് ഉദയംകൊണ്ടത്. ബഹുസാംസ്‌കാരികതയുടെയും സമാധാനത്തിന്റെയും അമേരിക്കന്‍ മൂല്യങ്ങള്‍ പ്രചരിപ്പിക്കുക, തീവ്രവാദ ചിന്തകള്‍ തുടച്ചുമാറ്റുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.

2001 സെപ്റ്റംബര്‍ 11 ആക്രമണകാരികള്‍ ഇസ്‌ലാമിന്റെ പ്രതിനിധികളാണെന്ന് ആര്‍ക്കും അവകാശപ്പെടാനാവില്ല. ട്വിന്‍ ടവറിലുണ്ടായ ആക്രമണത്തില്‍ നിരവധി മുസ്‌ലീംകളും കൊല്ലപ്പെട്ടിട്ടുണ്ട്. ലോകത്തെ 1.35 ബില്യണ്‍ മുസ്‌ലീംകളുടെ പ്രതിനിധിയല്ല ഒസാമ. അഫ്ഗാനിസ്ഥാനെതിരെയുള്ള റഷ്യന്‍ ആക്രമണങ്ങളെ ചെറുക്കാനായി യു.എസ് വളര്‍ത്തിയെടുത്ത അല്‍-ഖയിദയുടെ ഭാഗമാണ് അദ്ദേഹം. ഇത്തരം ആക്രമണങ്ങളിലൂടെ യുവാക്കളില്‍ വര്‍ഗീയ വിഷം കുത്തിവയ്ക്കുന്നത് സൗദി അറേബ്യയിലെ ചില ഭാഗങ്ങളില്‍ മാത്രം കാണുന്ന അത്യന്തം യാഥാസ്ഥിതികരായ സലഫി മുസ്‌ലീംകളാണ്. യു.എസിന്റെ സഖ്യകക്ഷികളാണ് സൗദി ഭരണകര്‍ത്താക്കള്‍. സൗദിയുടെ കിണറുളില്‍ നിന്നും എണ്ണ ഖനനം ചെയ്യാനുള്ള ദീര്‍ഘകാല കരാര്‍ സൗദി ഭരണാധികാരികള്‍ യു.എസിന് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദശാബ്ദത്തില്‍ യു.എസില്‍ മുസ്‌ലീംകളെ പൈശാചിക വത്കരിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തു.

ഖുറാന്റെ മാനുഷിക വ്യാഖ്യാനങ്ങള്‍ക്കുമപ്പുറമാണ് ഇസ്‌ലാം മതത്തിന്റെ അന്തസത്ത. വിശിഷ്യാ കാഫിര്‍, ജിഹാദ് എന്നീ പദങ്ങള്‍ വ്യാഖ്യാനം ചെയ്യുന്ന കാര്യത്തില്‍. സത്യം മറയ്ക്കുന്നയാള്‍ അല്ലെങ്കില്‍ ഇസ്‌ലാമിലേക്ക് പുതുതായി പരിവര്‍ത്തനം ചെയ്തയാളെ ആക്രമിക്കുന്നയാള്‍ എന്ന അര്‍ത്ഥമുള്ള വാക്കാണ് കാഫിര്‍.  മുസ്‌ലീംകളല്ലാത്തവര്‍ എന്നാക്കി ഈ വാക്കിന്റെ അര്‍ത്ഥം വളച്ചൊടിച്ചിരിക്കുകയാണ്. സാമൂഹികവും വ്യക്തിപരവുമായ തിന്മകളെ ഇല്ലാതാക്കാനുള്ള പരിശ്രമം എന്ന അര്‍ത്ഥമാണ് ജിഹാദിനുള്ളത്. അതിനെ അമുസ്‌ലീംകളെ കൊല്ലുകയെന്നാക്കി വളച്ചൊടിച്ചു. അമേരിക്ക പാക്കിസ്ഥാനില്‍ നിര്‍മിക്കുന്ന മദ്രസകളില്‍ പഠിപ്പിക്കുന്ന ഇസ്‌ലാമിക തത്വങ്ങളാണ് അല്‍-ഖയിദ രൂപം കൊള്ളുന്നതിലേക്ക് നയിച്ചത്. അല്‍-ഖയിദയുടെ ഇസ്‌ലാമിക വ്യാഖ്യാനം അമുസ്‌ലീംകളെ കൊല്ലുന്നത് ന്യായീകരിക്കുന്നു. അതേസമയം ഖുറാന്റെ 5ാം സൂറ ആയത്ത് 32 പഠിപ്പിക്കുന്നത് നിഷ്‌കളങ്കനായ ഒരു വ്യക്തിയെപ്പോലും കൊല്ലുന്നത് മനുഷ്യത്വത്തെ മുഴുവന്‍ കൊല്ലുന്നതിന് തുല്യമാണെന്നാണ്.

എണ്ണ മേഖലയിലെ താല്‍പര്യങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടി യു.എസ് അധികാരിവര്‍ഗം ഇസ്‌ലാമിനെ വളച്ചൊടിച്ചു. ഇസ്‌ലാമിന്റെ ഏറ്റവും പ്രാകൃതമായ വ്യാഖ്യാനങ്ങള്‍ യു.എസ് പിന്തുണയ്ക്കുന്ന മദ്രസകളില്‍ കൊണ്ടുവന്നു. ഫ്രങ്കന്‍സ്റ്റീന്‍സിന്റെ ഭീകരജീവിയെപ്പോലെ ഈ മദ്രസകളുടെ ഉല്പന്നങ്ങള്‍ ഈ മേഖലകളില്‍ സംഹാരം നടത്തുകയാണ്. സെപ്റ്റംബര്‍ 11 ആക്രമണത്തിന് ശേഷം ഇസ്‌ലാമിക തീവ്രവാദം എന്ന വാക്ക് യു.എസ് കൊണ്ടുവന്നു. ഇത് പിന്നീട് തീവ്രവാദം എന്ന വാക്ക് ഇസ്‌ലാമിനോടും മുസ്‌ലീമിനോടും മാത്രം ബന്ധമുള്ളത് എന്ന ചിന്ത ജനങ്ങളിലുണ്ടാക്കി.

ഇന്ന് ഈ പ്രക്രിയയെ മാറ്റിത്തീര്‍ക്കേണ്ട സമയമായിരിക്കുന്നു. യാഥാസ്ഥിതികവും തീവ്രവാദപരവുമായ മത പ്രവണതകളെ പിന്തുണയ്ക്കുന്നതിനു പകരം ഉദാരപരവും സഹിഷ്ണുതാരവുമായ മത പ്രവണതകള്‍ക്ക് പിന്തുണ നല്‍കേണ്ടതുണ്ട്.  രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി മതങ്ങളെ ഉപയോഗിക്കുന്നവര്‍ മതത്തിന്റെ തീവ്രവാദ വ്യാഖ്യാനങ്ങളെ ഉപയോഗിക്കാന്‍ തുടങ്ങി. ഇതിന് വിരുദ്ധമായി എല്ലാ മതങ്ങളിലെയും മഹത് വ്യക്തിത്വങ്ങള്‍ മതങ്ങള്‍ സംഭാവന ചെയ്യുന്ന ധാര്‍മിക മൂല്യങ്ങളില്‍ ശ്രദ്ധയൂന്നുന്ന മിതവാദ, ലിബറര്‍ വ്യാഖ്യാനങ്ങളെയാണ് പ്രചരിപ്പിച്ചിരുന്നത്.

കഴിഞ്ഞ ദശാബ്ദത്തില്‍ യു.എസില്‍ മുസ്‌ലീംകളെ പൈശാചിക വത്കരിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. മധ്യകിഴക്കന്‍ മേഖലയിലെയും തെക്കേ ഏഷ്യയിലെയും മുസ്‌ലീംകളെയായിരുന്നു പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. സാസ്‌കാരങ്ങള്‍ തമ്മിലുള്ള സംഘട്ടന തിയറിയും മതങ്ങള്‍ തമ്മിലുള്ള വിദ്വേഷവും പ്രശസ്തമായി. ധാര്‍മിക രംഗത്തുള്ള മതങ്ങളുടെ ഐക്യവും, സംസ്‌കാരിക രംഗത്തും മാനുഷിക വളര്‍ച്ചയിലുമുള്ള നാഗരികതകളുടെ യോജിപ്പും തകര്‍ക്കപ്പെട്ടു. ഇതിന്റെ ഫലമായി ഒരു വിഭാഗം ജനങ്ങളില്‍ മുസ്‌ലീംകള്‍ക്കെതിരായ പ്രതിച്ഛായ വളരെ ആഴത്തില്‍ വേരൂന്നി.

ഈ സാംസ്‌കാരിക കേന്ദ്രത്തിലൂടെ യു.എസില്‍ ആധിപത്യം പുലര്‍ത്താന്‍ ഒരു ആഗോള ഇസ്‌ലാമിക അതോറിറ്റിയും വരുന്നില്ല. വിവിധ മതവിഭാഗങ്ങളില്‍ തമ്മിലുള്ള നല്ല ബന്ധം വളര്‍ത്തുകയും ഇസ്‌ലാമിന്റെ മിതവാദ വ്യാഖ്യാനം പ്രചരിപ്പിക്കുകയുമാണ് നിര്‍ദിഷ്ട സാംസ്‌കാരിക കേന്ദ്രത്തിന്റെ ലക്ഷ്യം. ഉസാമ ബിന്‍ലാദനെപ്പോലുള്ളവര്‍ പ്രചരിപ്പിച്ച ഇസ്‌ലാമിക ആശയങ്ങളില്‍ നിന്നും ഏറെ അകലെയാണിത്. യു.എസില്‍ തന്നെയുള്ള എല്ലാ ലിബറല്‍ മുസ്‌ലീംകളും മുസ്‌ലീം സംഘടനകളും തീവ്രവാദത്തെ അപലപിക്കുന്നവരാണ്. അത് എന്തിന്റെ പേരിലായാലും.

എണ്ണക്കിണറുകളില്‍ ആധിപത്യം ഉറപ്പിക്കുന്നതായി യു.എസ് ഭരണകര്‍ത്താക്കള്‍ ഇസ്‌ലാമിനെയും മുസ്‌ലീംകളെയും മോശക്കാരാക്കി. ശരാശരി ജനതയുടെ മനസില്‍ ഇസ്‌ലാമിനെക്കുറിച്ച് ഒരു പ്രത്യേക ചിത്രം വരച്ചിടുകയെന്ന അമേരിക്കയുടെ നയത്തിന്റെ ഭാഗമായിരുന്നു ഇത്‌. ഒരു ആധിപത്യപരമായ ശക്തിയെന്ന നിലയില്‍ യു.എസ് ഇസ്‌ലാമിനെക്കുറിച്ചുള്ള തെറ്റായ ആശയങ്ങള്‍ ലോകം മുഴുവന്‍ വ്യാപിപ്പിച്ചു. നോം ചോംസ്‌കി സൂചിപ്പിച്ചത് പോലെ സാമ്രാജ്യത്വ ലക്ഷ്യങ്ങള്‍ക്കായി യു.എസ് ‘പൊതുസമ്മതി നിര്‍മിച്ചെടുക്കുക’യായിരുന്നു. ശീതസമരകാലഘട്ടത്തില്‍, 1950 കളില്‍ മാക് കാര്‍ത്തെ കമ്മ്യൂണിസ്റ്റുകള്‍ക്കെതിരായ ആക്രമണം ആരംഭിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റുകള്‍ അപകടകാരികളായി ചിത്രീകരിക്കപ്പെട്ടു.  വിവിധ വഴികളിലൂടെ വളര്‍ത്തിയെടുത്ത മുസ്ലീം ‘വിരോധ’മാണ് ഇപ്പോള്‍ പള്ളിവിരോധമായി അമേരിക്കയില്‍ മാറിയിരിക്കുന്നത്.

ഈ ഒരു പശ്ചാത്തലത്തില്‍ മുസ്‌ലീംകള്‍ക്ക് മതാനുഷ്ടാനങ്ങള്‍ക്ക് ഒസാമ  നല്‍കിയ പിന്തുണ പ്രതീക്ഷയുടെ നേര്‍രേഖയാവുകയാണ്. ഇസ്‌ലാമില്‍ നിന്നും അല്‍-ഖ്വയ്ദയെ വേറിട്ട് നോക്കി കാണാന്‍ അദ്ദേഹം അപേക്ഷിക്കുന്നു. അല്‍-ഖ്വയ്ദയുടെ ലക്ഷ്യങ്ങള്‍ ഇസ്‌ലാമിന്റേതല്ല മറിച്ച് അത് മുഴുവനായി ഇസ്‌ലാമിനെ വളച്ചൊടിച്ചുള്ളതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, സമൂഹത്തിന്റെ ഒരു വിഭാഗത്തിന്റെ സമ്മര്‍ദം മൂലം അദ്ദേഹത്തിനും നിലപാടില്‍ നിന്ന് വ്യതിചലിക്കേണ്ടി വന്നു.  ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിനെ പരസ്യമായി പിന്തുണയ്ക്കുന്നതിന് പകരം മുസ്‌ലീംകള്‍ക്ക് അവരുടെ മതാചാരങ്ങള്‍ പിന്തുടരാനുള്ള അവകാശമുണ്ടെന്ന് മാത്രം ഒബാമ പ്രഖ്യാപിച്ചു. ഒരാള്‍ സമാധാനത്തിന്റെ വീഥിയില്‍ പ്രതീക്ഷയര്‍പ്പിച്ചല്‍ അയ്യാള്‍ക്ക് വിരോധത്തെ മറികടക്കാനാകും. അമേരിക്കയുടെ അന്തര്‍ധാരയില്‍ ‘അപരത്വത്തെ വെറുക്കുക’ എന്ന പ്രചരണത്തിനുള്ള അന്ത്യവും കുടികൊള്ളുന്നുണ്ട്.അത് സമാധാനത്തെ, സമുദായങ്ങള്‍ തമ്മിലുള്ള ഏക്യത്തെകൊണേടുവരും. മാനവരാശിയെ മൊത്തത്തില്‍ പുരോഗതിയിലേയ്ക്ക് നയിക്കും.

രാം പുനിയാനിയുടെ ലേഖനങ്ങള്‍ക്കായി ഇവിടെ ക്ലിക് ചെയ്യൂ..

Advertisement