മുംബൈ: കോണ്‍സ്റ്റബിള്‍ ജില്ലു യാദവ് ഒബാമയെ കണ്ട സന്തോഷത്തിലാണ്. ഒബാമ ഇംഗ്ലീഷില്‍ സംസാരിച്ചതൊന്നും മനസ്സിലായിട്ടില്ലെങ്കിലും അമേരിക്കന്‍ പ്രസിഡന്റിനെ കാണാനും ഹസ്തദാനം ചെയ്യാനും അവസരം കിട്ടിയതിന്റെ അഭിമാനമുണ്ട് യാദവിനിപ്പോള്‍.

മുംബൈ ആക്രമണം നടന്ന ഛത്രപതി ശിവജി ടെര്‍മിനസിനു മുന്നില്‍ തീവ്രവാദികള്‍ നിറയൊഴിച്ചപ്പോള്‍ റെയില്‍വേ സുരക്ഷാ ശക്തിയില്‍ യാദവുമുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടപ്പോള്‍ യാദവ് തീവ്രവാദികളോട് പൊരുതുകയായിരുന്നു.

മുംബൈ ആക്രമണസമയത്ത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവരുമായി ഒബാമ കൂടിക്കാഴച നടത്തിയപ്പോള്‍ അക്കൂട്ടത്തില്‍ ജില്ലു യാദവും ഉണ്ടായിരുന്നു.