Categories

മോസ്‌കോ സ്‌ഫോടനം: ഒബാമ ദു:ഖം രേഖപ്പെടുത്തി

വാഷിങ്ടണ്‍ : മോസ്‌കോയില്‍ ഭൂഗര്‍ഭപാതയിലെ രണ്ടു മെട്രോ ട്രെയിനുകളില്‍ ഇന്നലെ വനിതാ ചാവേറുകള്‍ നടത്തിയ സ്‌ഫോടനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ദു:ഖം രേഖപ്പെടുത്തി. റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്‌വെദേവിനെ ടെലിഫോണില്‍ വിളിച്ചാണ് ഒബാമ ദു:ഖം രേഖപ്പെടുത്തിയത്.

മോസ്‌കോ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിവരെ കണ്ടെത്താന്‍ അമേരിക്കയുടെ സഹകരണം അദ്ദേഹം വാഗ്ദാനം ചെയ്തു. നേരെത്ത സ്‌ഫോടനത്തെ അപലപിച്ചു ഒബാമ പ്രസ്താവന ഇറക്കിയിരുന്നു. സ്‌ഫോടനത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ ദു:ഖത്തില്‍ പങ്കു ചേരുന്നുവെന്നു പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.