എഡിറ്റര്‍
എഡിറ്റര്‍
ഓട്‌സ് കുട്ടികളുടെ ആരോഗ്യത്തിന് നല്ലതല്ല
എഡിറ്റര്‍
Wednesday 3rd August 2016 2:46pm

oats1കുട്ടികള്‍ക്ക് ഓട്‌സ് നല്‍കുന്നത് നല്ലതാണെന്ന് ചിലയാളുകള്‍ക്ക് ധാരണയുണ്ട്. മുതിര്‍ന്നവര്‍ക്ക് ഏറെ പോഷകദായകമാണ് ഓട്‌സ് എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ കുട്ടികള്‍ക്ക് ഓട്‌സ് അത്ര നല്ലതല്ല.

ഓട്‌സ് കുട്ടികളുടെ ദഹനവ്യവസ്ഥയ്ക്കു തകരാറുണ്ടാക്കുമെന്നാണ് ക്ലിനിക്കല്‍ ന്യൂട്രീഷ്യനിസ്റ്റ് ഡോ. നുപുര്‍ കൃഷ്ണന്‍ പറയുന്നത്. ‘ഓട്‌സില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കുട്ടിയുടെ ദഹന വ്യവസ്ഥയ്ക്ക് ദോഷമാണ്.’ ഡോക്ടര്‍ പറയുന്നു.

എല്ലാദിവസവും ഒരേ തരത്തിലുള്ള ഭക്ഷണം കുട്ടികള്‍ക്കും നല്‍കരുത്. പുതിയ പുതിയ ഭക്ഷണങ്ങള്‍ ചെറിയ കുട്ടികള്‍ക്ക് പരിചയപ്പെടുത്തണം. തുടക്കത്തില്‍ അവര്‍ അതു കഴിക്കുന്നില്ലെന്നു കണ്ടാല്‍ പാടെ ഒഴിവാക്കുകയുമരുത്. ആദ്യ തവണ പലപ്പോഴും അവര്‍ക്ക് അത് ഇഷ്ടമാകണമെന്നില്ല. എന്നാല്‍ ഒന്നു രണ്ടു തവണ കഴിച്ചാലാണ് അവര്‍ ആ ഭക്ഷണത്തിന്റെ രുചിയുമായി ഇണങ്ങി വരുന്നത്.

ചെറു പ്രായത്തിലുള്ള കുട്ടികളിലാണ് ഇത്തരം ഭക്ഷണശീലം വളര്‍ത്താന്‍ ഏറ്റവും എളുപ്പമെന്നും ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നു.

Advertisement