ജിദ്ദ: വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന അരീക്കോട് ആലുക്കല്‍ നിവാസികളുടെ ജിദ്ദയിലെ സംഘടനയായ ‘ഒയാസീസ്’, ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തില്‍ എ.പ്ലസ് നേടിയ വിദ്യാര്‍ഥിക്ക് ഉപഹാരം വസീം അബ്ദുല്‍ ലതീഫിന് ബഷീര്‍ തൊട്ടിയന്‍ നല്‍കി ആദരിച്ചു. ഒയാസീസ് പത്തു വര്‍ഷമായി വിദ്യാഭ്യാസ മേഖലയില്‍ സ്‌കോളര്‍ഷിപ് അടക്കമുള്ള പ്രവര്‍ത്തനം നടത്തി വരുന്നുണ്ട്.

യോഗത്തില്‍ പി.പി. സനാഹുല്ല അധ്യക്ഷത വഹിച്ചു. പി.പി ഫൈസല്‍, നിസാര്‍ കല്ലട, കെ.സി നിയാസ്, പി. സമീര്‍, വി.സി. സുഹൈല്‍, പി.പി ജൗഹാര്‍, അസീസ് തളയില്‍, പി.പി അബ്ദുല്‍ സലാം പ്രസംഗിച്ചു. അബ്ദുല്‍ ലത്തീഫ് എഞ്ചിനീയര്‍ സ്വാഗതവും സക്കീല്‍ ബാബു നന്ദിയും പറഞ്ഞു.