എഡിറ്റര്‍
എഡിറ്റര്‍
എന്‍ഡിഎയെ കുറിച്ച് പറയുവാന്‍ വെള്ളാപ്പള്ളി നടേശന്‍ ആരുമല്ലെന്ന് ഒ.രാജഗോപാല്‍ എം.എല്‍.എ
എഡിറ്റര്‍
Thursday 23rd March 2017 11:21pm

മലപ്പുറം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയും ബി.ഡി.ജെ.എസ് നേതാവുമായ വെള്ളാപ്പള്ളി നടേശനെ തള്ളി മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍ എംഎല്‍എ. മലപ്പുറത്ത് ബിജെപി പരാജയപ്പെടുമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന മുന്നണിയെ ബാധിക്കില്ലെന്നും മുന്നണിക്ക് പുറത്ത് നില്‍ക്കുന്നൊരാള്‍ പറയുന്ന വിശ്വാസത്തില്‍ എടുക്കേണ്ടതില്ലെന്നും ഒ രാജഗോപാല്‍ എംഎല്‍എ പറഞ്ഞു.

ബിഡിജെഎസ് മുന്നണിക്കൊപ്പമാണെന്നും മലപ്പുറത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പിഴച്ചിട്ടില്ലെന്നും ഒ.രാജഗോപാല്‍ എംഎല്‍എ പറഞ്ഞു.

മലപ്പുറത്ത് ബിജെപി വന്‍ പരാജയം ഏറ്റു വാങ്ങുമെന്നും ഫലം മറിച്ചായാല്‍ ഇപ്പോള്‍ ഇല്ലാത്ത മീശ താന്‍ വെക്കുമെന്നും കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

ബി.ജെ.പി തങ്ങളോട് മര്യാദകാണിച്ചില്ലെന്നും മുന്നണി മര്യാദകള്‍ മറന്നെന്നും വേണ്ടിവന്നാല്‍ എന്‍.ഡി.എ വിടുമെന്നും നേരത്തെ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.


Also Read: കാസര്‍കോഡ് മദ്രസ അധ്യാപകന്റെ കൊലപാതകം; മൂന്നുപേര്‍ കസ്റ്റഡിയില്‍


നേരത്തേ, ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് മുന്നണിയില്‍ ആലോചിക്കാതെയാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തിയിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനം മുന്നണിയില്‍ ആലോചിക്കാതെയായിരുന്നെന്നു പറഞ്ഞ വെള്ളാപ്പള്ളി മലപ്പുറത്ത് ബിജെപിയെ കാത്തിരിക്കുന്നതു വന്‍ പരാജയമാണെന്നും ഫലം മറിച്ചായാല്‍ താന്‍ വീണ്ടും മീശ വയ്ക്കുമെന്നും വ്യക്തമാക്കിയിരുന്നു.

Advertisement