പാലക്കാട്: മാറാട് കലാപക്കേസില്‍ പി.എസ് ശ്രീധരന്‍ പിള്ളയുടെ ഇടപെടലില്‍ സംശയിക്കേണ്ടതില്ലെന്ന് ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍. ശ്രീധരന്‍പിള്ള വിശ്വാസ്യതയുള്ള നേതാവാണ്. ബഹുമാന്യതയുള്ള നേതാവാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഇടപെടല്‍ സംഘടനക്ക് ദോഷമുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്കെതിരെ സമരം ചെയ്യുന്നവരെ പീഡിപ്പിക്കുന്ന സമീപനാണ് കേന്ദ്രസര്‍ക്കാറിന്റെതെന്നും പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.