തിരുവനന്തപുരം: അങ്കമാലി-ശബരി റെയില്‍പാത അട്ടിമറിക്കാന്‍ കേന്ദ്രത്തില്‍ സ്വാധീനമുള്ള ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്‍ റെയില്‍വേ സഹമന്ത്രി ഒ രാജഗോപാല്‍. ഇതേ കൂട്ടര്‍ തന്നെയാണ് കോട്ടയം- എരുമേലി റയില്‍പാത അട്ടിമറിച്ചതിനു പിന്നിലെന്നും രാജഗോപാല്‍ ആരോപിച്ചു.

അങ്കമാലി-ശബരി റയില്‍പാത അട്ടിമറിക്കാനുള്ള ശ്രമം സംസ്ഥാനത്തെ യാത്രാക്ലേശം വര്‍ധിപ്പിക്കുമെന്നും ഈ സാഹചര്യത്തില്‍ അട്ടിമറി നീക്കത്തിനെതിരേ എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്നും രാജഗോപാല്‍ ആവശ്യപ്പെട്ടു.