കണ്ണൂര്‍: മതസംഘടനകള്‍ക്ക് രാഷ്ട്രീയത്തില്‍ ഇടരപെടുന്നതിന് വിലക്കില്ലെന്ന് ബി ജെ പി നേതാവ് ഒ രാജഗോപാല്‍. എന്നാല്‍ മതവിരുദ്ധരെ അധികാരത്തില്‍ കയറ്റരുതെന്ന് പറയാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും രാജഗോപാല്‍ കണ്ണൂരില്‍ വ്യക്തമാക്കി.

മതനേതാക്കള്‍ക്ക് രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന് തടസമൊന്നുമില്ല. മതസംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്നത് യൂറോപ്യന്‍ സങ്കല്‍പ്പമാണ്. മതാധ്യക്ഷന്‍മാര്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ തെറ്റാണെങ്കില്‍ അത് തിരുത്താനുള്ള സ്വാതന്ത്ര്യം വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ക്കുണ്ടെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ വികസന അജണ്ടയെ അനുകൂലിക്കുന്നവരുമായി കൂട്ടുകൂടാമെന്നും രാജഗോപാല്‍ ആവര്‍ത്തിച്ചു.

Subscribe Us: