എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ ടീമിന് ഇനി വിശ്രമമില്ലാത്ത മത്സരക്കാലം
എഡിറ്റര്‍
Saturday 11th May 2013 1:26pm

dhoni-ok

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വിശ്രമമില്ലാതെ മത്സരക്കാലമാണ് ഇനി വരാനിരിക്കുന്നത്. തുടര്‍ച്ചയായ ഒമ്പത് മാസക്കാലത്തോളം ടീമിന് വിവിധ ടീമുകളുമായി മത്സരിക്കേണ്ടി വരും.

Ads By Google

ക്രിക്കറ്റില്‍ നിന്ന് മാറി മറ്റൊന്നു ചിന്തിക്കാന്‍ പോലുമുള്ള സമയം ധോണിക്കും കൂട്ടര്‍ക്കും കിട്ടില്ലെന്ന് സാരം. ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി കഴിഞ്ഞാല്‍ പിന്നെ ടീമിന്റെ വിദേശപര്യടനം ഡിസംബര്‍ മാസത്തോടെ ആരംഭിക്കും.

ഈ വരുന്ന ഡിസംബറിലാണ് സൗത്ത് ആഫ്രിക്കയുമായി ടീം ഏറ്റുമുട്ടേണ്ടത്. ജനുവരി 22 വരെ ആ മത്സരം നീളും

ജനുവരിയില്‍ തന്നെയാണ്  ന്യൂസിലന്റുമായുള്ള മത്സരം നടക്കുന്നത്.

സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിന് ശേഷം അല്പം പോലും വിശ്രമം ലഭിക്കാതെയാണ് 24 ദിവസം നീളുന്ന ന്യൂസിലന്റ് പര്യടനം.

ന്യൂസിലന്റുമായുള്ള മത്സരം ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയാണ്. 2 ടെസ്റ്റും മൂന്ന് ഏകദിനങ്ങളും ഒരു ട്വന്റി-20 മത്സരങ്ങളുമാണ് ഇവിടെ നടക്കുക.

ഫെബ്രുവരി 26 ന് ബംഗ്ലാദേശുമായി ഏഷ്യാ കപ്പ് മത്സരവും വരും. ന്യൂസിലന്റുമായുള്ള മത്സരം കഴിഞ്ഞ് വെറും 4 ദിവസം മാത്രമാണ് ഏഷ്യാകപ്പിന് ഒരുങ്ങാനായി ടീമിന് ലഭിക്കുക.

മാര്‍ച്ച് 9 ഓടെ ആ മത്സരം അവസാനിക്കും. അതിന് ശേഷം മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 6 വരെ ഐ സി സി വേള്‍ഡ് ട്വന്റി-20 മത്സരവും ഉണ്ട്.

അതിന് ശേഷം മെയ് മാസത്തോടെ തന്നെ ഐ.പി.എല്ലിന്റെ ഏഴാം സീസണും നടക്കും.

നീണ്ട നാള്‍ വേണ്ടവിധത്തിലുള്ള ഇടവേള നല്‍കാതെ ടീം എങ്ങനെ മത്സരത്തെ നേരിടുമെന്ന ആശങ്ക അംഗങ്ങള്‍ക്കിടയില്‍ തന്നെ ഉണ്ടെന്നാണ് കേള്‍ക്കുന്നത്.

Advertisement