ഓക്‌ലാന്‍ഡ് : ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ അധിക്ഷേപിച്ച ന്യൂസിലാന്‍ഡ് ടി വി അവതാരകന്‍ രാജിവെച്ചു. തന്റെ പ്രസ്താവന അല്‍പ്പം കടന്നുപോയെന്ന് വ്യക്തമാക്കിയാണ് പോള്‍ ഹെന്റി രാജിവെച്ചിരിക്കുന്നത്. തന്റെ പ്രസ്താവന ഉണ്ടാക്കിയ ഒച്ചപ്പാടുകളില്‍ ഖേദിക്കുന്നുവെന്നും ഹെന്റി പറഞ്ഞു.

ഷീലാ ദീക്ഷിതിനെക്കുറിച്ചുള്ള ഹെന്റിയുടെ പ്രസ്താവന വന്‍ വിവാദമായിരുന്നു. ഷീലാ ദീക്ഷിതിന്റെ പേര് ഉച്ഛരിക്കാന്‍ പ്രയാസമാണെന്നും അവര്‍ക്ക് യോജിച്ചപേര്‍ ഇതല്ലെന്നുമായിരുന്നു ഹെന്റി അഭിപ്രായപ്പെട്ടത്. പ്രസ്താവന വന്‍ ഒച്ചപ്പാടുകള്‍ക്ക് കാരണമാവുകയും ഇന്ത്യ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.