എഡിറ്റര്‍
എഡിറ്റര്‍
നവാഗത രമ്യ രാജിന്റെ സിനിമ വമ്പത്തിയില്‍ ഫഹദ് നായകനാവുന്നു
എഡിറ്റര്‍
Tuesday 4th March 2014 5:16pm

fahad-fazil


നവാഗതയായ രമ്യ രാജ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന വമ്പത്തി എന്ന ചിത്രത്തില്‍ ഫഹദ്ഫാസില്‍ നായകനാവുന്നു. നൈല ഉഷയാണ് ഫഹദിന്റെ നായിക.

പ്രശാന്ത് നാരായണനും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നു.

യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട കഥയെ പ്രമേയമാക്കിയാണ് സിനിമ.

കണ്ട് ശീലിച്ച പ്രണയകഥയില്‍ നിന്നും വ്യത്യസ്തമായി വ്യവസ്ഥകള്‍ക്കതീതമായ ഒരു പ്രണയാനുഭവമായിരിക്കും ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്.ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഷൈജു ഖാലിദ് ഛായാഗ്രഹണവും പ്രശാന്ത് മാധവ് കലാസംവിധാനവും നിരവഹിക്കുന്ന ചിത്രത്തില്‍ ബിജിബാലിന്റേതാണ് സംഗീതം.

ഓംകാര, കമീനെ, ബര്‍ഫി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷജിത് കൊയ്യേരിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ്ങ് നിര്‍വഹിക്കുന്നത്.

പ്രശസ്ത സംവിധായകന്‍ സിബി മലയിലിന്റെ സംവിധാന സഹായിയായിരുന്നു രമ്യ.

Advertisement