എഡിറ്റര്‍
എഡിറ്റര്‍
തോമസ് ചാണ്ടിക്കെതിരെ വിമതനീക്കം; എന്‍.വൈ.സി സംസ്ഥാനഘടകം പിരിച്ചുവിട്ടു
എഡിറ്റര്‍
Friday 18th August 2017 3:42pm

തിരുവനന്തപുരം: എന്‍.സി.പിയുടെ യുവജനവിഭാഗമായ എന്‍.വൈ.സി പിരിച്ചുവിട്ടു. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നേരത്തെ എന്‍.വൈ.സി കേരളഘടകം രംഗത്തുവന്നിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് ദേശീയ നേതൃത്വത്തിന്റെ നടപടി. സംഘടനയെ ശക്തിപ്പെടുത്താനാണ് നടപടിയെന്ന് ദേശീയ അധ്യകഷന്‍ രാജീവ് ഝാ പ്രതികരിച്ചു.


Also Read: ഗോരഖ്പൂര്‍ ദുരന്തം: അലഹാബാദ് ഹൈക്കോടതി യു.പി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു


നേരത്തെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണത്തില്‍ തോമസ് ചാണ്ടി രാജിവെക്കണമെന്ന് എന്‍.വൈ.സി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന പ്രസിഡണ്ട് മുജീബിന്റെ നേതൃത്വത്തില്‍ സംഘടനയില്‍ വിമത നീക്കം നടക്കുന്നതിനിടെയായണ് ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍.

അതേസമയം തനിക്കെതിരായ ആരോപണം തെളിയിച്ചാല്‍ മന്ത്രി സ്ഥാനവും എം.എല്‍.എ സ്ഥാനവും രാജിവെക്കുമെന്ന തോമസ്ചാണ്ടി ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയും തോമസ് ചാണ്ടിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

Advertisement