Administrator
Administrator
തൊഴിലുറപ്പ് പദ്ധതിക്ക് ഗാന്ധിജിയുടെ പേര് നല്‍കുന്നു
Administrator
Friday 2nd October 2009 4:21pm

manmohan-singh-118-rwന്യൂഡല്‍ഹി: ദേശീയ തൊഴിലുറപ്പു പദ്ധതിക്ക് മഹാത്മാ ഗാന്ധിയുടെ പേര് നല്‍കുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. ഇതുസംബന്ധിച്ച് സംബന്ധിച്ച് മന്ത്രിസഭ തത്വത്തില്‍ അംഗീകരം നല്‍കി കഴിഞ്ഞെന്നും ബില്‍ അടുത്ത മാസം തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

പേരു മാറ്റുന്നതോടെ ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ പേര് മഹാത്മാ നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗ്യാരന്റി ആക്ട് (എം.എന്‍.ആര്‍.ഇ.ജി.എ) എന്നായി മാറും. കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. പ്രാദേശികാടിസ്ഥാനത്തില്‍ തൊഴിലവസരം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Advertisement