തിരുവനന്തപുരം: എന്‍ സി പിയെ ഇടതുമുന്നണിയിലെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എന്‍ സി പി നേതാക്കള്‍ മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദനെ സന്ദര്‍ശിച്ചു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എ സി ഷണ്‍മുഖദാസ്, ദേശീയ ജനറല്‍ സെക്രട്ടറി ടി പി പീതാംബരന്‍ മാസ്റ്റര്‍ എന്നിവരാണ് വി എസ്സുമായി കൂടിക്കാഴ്ച്ച നടത്തിയത്.

കേരളത്തില്‍ ഇടതുമുന്നണിക്ക് വിരുദ്ധമയി നിലപാട് സ്വീകരിക്കില്ലെന്ന് നേതാക്കള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. നിയമസഭാ ഓഫീസില്‍വച്ചാണ് നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തിയത്. എന്‍ സി പിയെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തിയതിനെതിരേ മുഖ്യമന്ത്രിയും വി പി രാമകൃഷ്ണ പിള്ളയും രംഗത്തെത്തിയിരുന്നു. എന്നാല്‍ തീരുമീനം പുന:പരിശോധിക്കേണ്ട കാര്യമില്ലെന്നാണ് സി പി ഐ എം തീരുമാനം.