എഡിറ്റര്‍
എഡിറ്റര്‍
നിയമവിരുദ്ധ ഫണ്ട്: ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും ആദ്യ രാജി
എഡിറ്റര്‍
Monday 25th November 2013 8:00am

aam-admi-party

ന്യൂദല്‍ഹി: അനധികൃത ഫണ്ട് സമ്പാദനത്തിന്റെ പേരില്‍ പ്രതിക്കൂട്ടിലായ ആം ആദ്മി പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി പാര്‍ട്ടിയില്‍ ഒരംഗം രാജി വെച്ചു.

പാര്‍ട്ടിയുടെ ലഖ്‌നൗവിലെ അംഗം നുതാന്‍ ഠാക്കൂര്‍ ആണ് രാജി വെച്ചത്. പാര്‍ട്ടിയെ കുറിച്ച് പുറത്ത് വന്ന വാര്‍ത്തകളില്‍ അസംതൃപ്തയായിട്ടാണ് രാജി എന്ന് നുതാന്‍ അറിയിച്ചു.

സ്റ്റിങ് ഓപ്പറേഷനില്‍ പാര്‍ട്ടി അംഗങ്ങളെ കുറിച്ച് വെളിപ്പെട്ട കാര്യങ്ങളിലുള്ള അതൃപ്തിയാണ് താന്‍ രാജി വെക്കാന്‍ കാരണം. നൂതാന്‍ ഠാക്കൂര്‍ പറഞ്ഞു.

താന്‍ പാര്‍ട്ടിയില്‍ യാതൊരു പദവിയും വഹിച്ചിട്ടില്ലെന്നും വെറും അംഗം മാത്രമായിരുന്നെന്നും നൂതാന്‍ അറിയിച്ചു.

എന്നാല്‍ അംഗത്തിന്റെ രാജിയേക്കാള്‍ പാര്‍ട്ടിക്ക് വേണ്ടി രാപ്പകല്‍ അധ്വാനിക്കുന്നവരുടെ കാര്യത്തിലാണ് തങ്ങള്‍ക്ക് ആശങ്കയെന്ന് പാര്‍ട്ടി വക്താവ് മനീഷ് സിസോദിയ അറിയിച്ചു.

നൂതാനെ പോലെ പാര്‍ട്ടിക്ക് വേണ്ടി ഒന്നും ചെയ്യാത്ത ആളുകള്‍ പുറത്ത് പോവുക തന്നെ വേണം. കാരണം ്അവര്‍ പാര്‍ട്ടിക്ക് വേണ്ടി യാതൊന്നും ചെയ്തിട്ടില്ല. മനീഷ് പറഞ്ഞു.

Advertisement