കോഴിക്കോട്: കെ.എം.സി.ടി മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. തൊടുപുഴ ആലക്കോട് സ്വദേശിനിയുമായ നിമ മെല്ലോയാണു മരിച്ചത്.

രണ്ടാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയായ നിമ മെല്ലോ തിങ്കളാഴ്ച വൈകിട്ടു മൂന്നു മണിയോടെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ.എം.സി.ടിയുടെ തന്നെ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് നിമ മെല്ലോയെ പ്രവേശിപ്പിച്ചിരുന്നത്. മൂന്നു ദിവസം വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിഞ്ഞ വിദ്യാര്‍ത്ഥിനി ഇന്ന് മരിക്കുകയായിരുന്നു.

Subscribe Us:

മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു.

Malayalam News
Kerala News in English