കുടമാളൂര്‍: വിദ്യാഭ്യാസ വായ്പ ലഭിക്കാത്തതില്‍ മനംനൊന്ത് നഴ്‌സിംഗ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. കുടമാളൂര്‍ സ്വദേശി ശ്രീകാന്തിന്റെ മകള്‍ ശ്രുതി (19) ആണ് ആത്മഹത്യ ചെയ്തത്.

ശ്രുതി തമിഴ്‌നാട്ടിലെ ഒരു നഴ്‌സിംഗ് കോളേജില്‍ ഒന്നാം വര്‍ഷ പഠനത്തിന് പ്രവേശിച്ചിരുന്നു. എന്നാല്‍ വീടിനു സമീപത്തെ ബാങ്കില്‍ നിന്ന് ലോണ്‍ ലഭിക്കാതെ വന്നതോടെ ഫീസടയ്ക്കാന്‍ നിര്‍വ്വാഹമില്ലാതെയായി. താമസിയാതെ കോളേജില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ആറ് മാസമായി ശ്രുതി ലോണ്‍ പ്രതീക്ഷിച്ച് വീട്ടിലിരിക്കുകയായിരുന്നു. ഇതിന്റെ മനോവിഷമത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

Subscribe Us:

ഏപ്രില്‍ 17ന് രാവിലെയാണ് ശ്രുതിയെ വിഷം കഴിച്ചനിലയില്‍ വീട്ടിനുള്ളില്‍ കണ്ടത്. തുടര്‍ന്ന് ശ്രുതി കഴിഞ്ഞ ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ നിലഗുരുതരമാവുകയും 7.30ഓടെ മരണം സംഭവിക്കുയുമായിരുന്നു.

Malayalam News

Kerala News in English