Categories

നഴ്‌സിങ്: മാനേജ്‌മെന്റ് മര്യാദ കാണിക്കണം; ഇല്ലെങ്കില്‍ ഭവിഷ്യത്ത് നേരിടണം- കമ്മീഷന്‍

dr-balaraman

തിരുവനന്തപുരം: ലോകത്തൊരിടത്തും നടക്കാത്ത അനീതിയാണ് കേരളത്തില്‍ ആശുപത്രി മാനേജ്‌മെന്റ് നഴ്‌സുമാരോട് കാണിക്കുന്നതെന്ന് നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് സര്‍ക്കാര്‍ നിയമിച്ച ഡോ.ബലരാമന്‍ കമ്മിറ്റി. തിരുവനന്തപുരത്തെ തെളിവെടുപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് നഴ്‌സുമാര്‍ നല്‍കിയതെന്നും ഡോ.ബലരാമന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ബുധനാഴ്ച തിരുവനന്തപുരത്താണ് തെളിവെടുപ്പ് തുടങ്ങിയത് വെള്ളിയാഴ്ച കൊല്ലം റസ്റ്റ് ഹൗസില്‍ തെളിവെടുപ്പ് നടക്കും. മൂന്ന് മാസം കൊണ്ട് തെളിവെടുപ്പ് പൂര്‍ത്തിയാക്കി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ വന്‍ തോതിലുള്ള മനുഷ്യാവകാശ ലംഘനമാണ് നഴ്‌സിങ് മേഖലയില്‍ നടക്കുന്നത്. വിഷയത്തില്‍ അല്‍പമെങ്കിലും കരക്ട് ചെയ്ത് ശരിയായ രീതിയില്‍ കൊണ്ടുവരാന്‍ ഞാന്‍ ചില ശ്രമങ്ങള്‍ നടത്തും. അനുകൂലമായ നിലപാടുണ്ടായില്ലെങ്കില്‍ നിയമ നിര്‍മ്മാണം നടത്താന്‍ ശിപാര്‍ശ ചെയ്യും. ആശുപത്രി മാനേജ്‌മെന്റിനെ ഇക്കാര്യം അറിയിക്കും- ബലരാമന്‍ വ്യക്തമാക്കി.

നിങ്ങള്‍ മര്യാദയ്ക്ക് നില്‍ക്കണമെന്നും എല്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും മാനേജ്‌മെന്റിനെ ബോധ്യപ്പെടുത്തും. 3000, 4000 രൂപയില്‍ ലോകത്തൊരിടത്തും ഒരു തൊഴിലാളിയും ജോലി ചെയ്യുന്നുണ്ടാവില്ല. കൂലിയുടെ പ്രശ്‌നം മാത്രമല്ല നഴ്‌സുമാര്‍ ഉന്നയിച്ചത് അവരുടെ തൊഴില്‍ സാഹചര്യം വളരെ മോശമാണ്. പ്രസവത്തിന് പോലും മാനേജ്‌മെന്റ് വിലക്കുണ്ടെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്. ഒരു മനുഷ്യനും ജീവിക്കാനാവാത്ത സാഹചര്യത്തിലാണ് അവര്‍ ജീവിക്കുന്നത്. വീട്ടു ജോലിക്കാര്‍ക്ക് പോലും ഇതിലും മാന്യമായ കൂലിയും തൊഴില്‍ സാഹചര്യവുമുണ്ട്.

കമ്മീഷന്‍ നിഷ്പക്ഷമായി കാര്യങ്ങളെ സമീപിക്കുമെന്നും ഒരു തരത്തിലുള്ള പക്ഷപാതിത്വവുമുണ്ടാകില്ലെന്നും ഡോ.ബലരാമന്‍ വ്യക്തമാക്കി. വെള്ളിയാഴ്ച കൊല്ലം റെസ്റ്റ് ഹൗസില്‍ 10.30 മുതല്‍ തെളിവെടുപ്പ് നടത്തും. അന്നേ ദിവസം ഈ മേഖലയുമായി ബന്ധപ്പെട്ട നഴ്‌സുമാര്‍, നഴ്‌സിങ് സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ വിശദവിവരങ്ങളുമായി തെളിവെടുപ്പിലേക്ക് ഹാജരാകേണ്ടതാണെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ അറിയിച്ചു. തുടര്‍ന്ന് കമ്മിറ്റി അംഗങ്ങള്‍ കൊല്ലത്തുളള പ്രൈവറ്റ് മേഖലയിലെ പ്രമുഖ ആശുപത്രികളില്‍ സന്ദര്‍ശനം നടത്തും. വിശദ വിവരം 9447046665, 9495945576 നമ്പരുകളില്‍ അറിയാം.

Malayalam news

Kerala news in English

One Response to “നഴ്‌സിങ്: മാനേജ്‌മെന്റ് മര്യാദ കാണിക്കണം; ഇല്ലെങ്കില്‍ ഭവിഷ്യത്ത് നേരിടണം- കമ്മീഷന്‍”

  1. Sathish Vadakethil

    ഈ പാവം വിഭാഗത്തെ ചൂഷണം ചെയ്തു തഴച്ചു വളരുന്ന സ്വകാര്യ ഹോസ്പിടല്‍ ഭീമന്മാര്‍ നഷ്ട്ടമാണ് നേഴ്സ് മാര്‍ക്ക് ന്യായമായ ശമ്പളവും മറ്റു തൊഴില്‍ സാഹചര്യങ്ങളും കൊടുക്കാന്‍ തടസമായി പറയുന്നതെങ്കില്‍ ഇവരൊക്കെ യഥാത ലാഭ കണക്ക് കമ്മീഷനെ ബോധ്യപെടുത്തട്ടെ …രോഗികളെ സുശ്രുക്ഷികുന്ന ഈ മാലാഖമാര്‍ ഇത്രത്തോളം ചൂക്ഷണതിനു വിദേയയമാകുന്ന വിവരം എന്നെപോലെ കൂടുതല്‍ പേര്‍ക്കും അറിവുണ്ടായിരിക്കുകയില്ല..ഈ വിഭാഗത്തിന്റെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ പൊതു സമൂഹം ശക്തമായി ഇടപെടെണ്ടിയിരിക്കുന്നു….

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.